Begin typing your search...

യാത്രക് മുൻപ് പകർച്ചപ്പനി കുത്തിവെപ്പും ഫാൻ സോണുകളിൽ ആന്റിജൻ പരിശോധനയും നിർബന്ധം

യാത്രക് മുൻപ് പകർച്ചപ്പനി കുത്തിവെപ്പും ഫാൻ സോണുകളിൽ ആന്റിജൻ പരിശോധനയും നിർബന്ധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ലോകകപ്പ് സമയത്ത് രാജ്യത്തുടനീളം ഫാൻ സോണുകളിൽ കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധനാ ബൂത്തുകൾ മിതമായ നിരക്കിൽ സജ്ജമാക്കാൻ പദ്ധതിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ മേധാവി ഡോ.സോഹ അൽ ബെയ്ത് പറഞ്ഞു. അതേസമയം ലോകകപ്പ് ശൈത്യകാലത്ത് നടക്കുന്നതിനാൽ ഖത്തറിലേയ്ക്കുള്ള യാത്രയ്ക്ക് മുൻപ് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും അധികൃതർ അറിയിച്ചു.. ലോകാരോഗ്യ സംഘടനയുടെ 'വൻകിട കായിക ഇവന്റുകൾ സുരക്ഷിതമായും ആരോഗ്യകരമായും നടത്തുന്നത് സംബന്ധിച്ച വെബ്ബിനാറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇതിനു പുറമെ രാജ്യത്തെ 28 ഹെൽത്ത് സെന്ററുകളിലും നൂറോളം സ്വകാര്യ ക്ലിനിക്കുകളിലും ആന്റിജൻ പരിശോധനാ സൗകര്യമുണ്ട്.ലോകകപ്പ് കാണാൻ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ നിലവിലെ യാത്രാ നയം അനുസരിച്ച് കോവിഡ് വാക്സിനേഷൻ നിർബന്ധമല്ലെങ്കിലും വാക്സിനേഷൻ പൂർത്തീകരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.

Krishnendhu
Next Story
Share it