Begin typing your search...

വീണ്ടും സെൻസസിനൊരുങ്ങി ഷാർജ

വീണ്ടും സെൻസസിനൊരുങ്ങി ഷാർജ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഷാർജ : ഷാർജയിൽ വീണ്ടും സെൻസസ് ആരംഭിച്ചു. സമൂഹഹത്തിൽ സാമ്പത്തികപരവും, സാമൂഹിക പരവുമായ ഏറ്റക്കുറച്ചിലുകൾ മനസിലാക്കുന്നതിനും,വികസനപ്രവർത്തികളുടെ ആവശ്യകത മനസിലാക്കുന്നതിനും അവശ്യ ഘടകമാണ് ജനസംഖ്യ കണക്കെടുപ്പ്. സ്വദേശികളെയും വിദേശികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന പദ്ധതി 'യു കൗണ്ട്' എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗം നടത്തുന്ന ഈ കണക്കെടുപ്പിൽ കുടുംബങ്ങൾ, തൊഴിലാളികൾ, പാർപ്പിടം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ ഉണ്ടായിരിക്കും. 2015ൽ ഷാർജയിൽ സെൻസസ് പ്രകാരം 15 ലക്ഷത്തോളം ആളുകളാണ് ഉണ്ടായിരുന്നത്.

സമൂഹത്തിലെ എല്ലാ ഘടകങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ ആസൂത്രണം മെച്ചപ്പെടുത്തുന്നതിന് സെൻസസ് വളരെ ഗുണം ചെയ്യുെന്ന് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി പറഞ്ഞു. ഷാർജയ്ക്ക് സമഗ്രമായ ഒരു സ്ഥിതിവിവരക്കണക്ക് ഉണ്ടെന്നും ആവാസവ്യവസ്ഥയും സെൻസസിന്റെ കൃത്യത ഉറപ്പുനൽകുന്ന ഉറച്ച അടിസ്ഥാന സൗകര്യവും സെൻസസിലൂടെ വെളിപ്പെടുമെന്നും സുൽത്താൻ ബിൻ അബ്ദുല്ല ബിൻ സലേം അൽ ഖാസിമി പറഞ്ഞു.ജനജീവിതം മെച്ചപ്പെടുത്താനുള്ള യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിനനുസരിച്ചാണ് സെൻസസ് ആരംഭിക്കുന്നത്.

ഷാർജയിലെ സെൻസസ് 2015 ഫലങ്ങൾ പ്രകാരം വിദേശികളുടെ എണ്ണമാണ് മുൻപിൽ. ഷാർജയിലെ മൊത്തം ജനസംഖ്യ 14,05,843. സ്വദേശികൾ: 17,5,432. ഇതിൽ 86,325 പുരുഷന്മാരും 89,098 സ്ത്രീകളും. . വിദേശികൾ: 12,30,417. ഇതിൽ 8,34,542 പുരുഷന്മാരും 3,95,875 സ്ത്രീകളും. മൊത്തം ജനസംഖ്യയുടെ 12% സ്ഥലവാസികളും 87%. വിദേശികളുമാണ്. ഓരോ മുനിസിപ്പാലിറ്റിയുടെയും ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഷാർജ നഗരം ജനസംഖ്യാ പട്ടികയിൽ മുന്നിലാണ്. മൊത്തം ജനസംഖ്യ 12,74,749 (90.6%). ഖോർഫക്കാൻ നഗരമാണ് രണ്ടാം സ്ഥാനത്ത് –39,151 (2.8%). കൽബ നഗരം 37,545 ആളുകളുമായി (2.7%) മൂന്നാം സ്ഥാനത്തെത്തി. അൽ ദൈദ് നഗരത്തിൽ 20,165 ആളുകളുണ്ട് (1.4%). ദിദ്ദ അൽ ഹിൻ നഗരത്തിൽ 12,573 ആളുകളുണ്ട് (0.9%). അൽ മദാം നഗരത്തിൽ 11,120 ആളുകൾ (0.8%). മലീഹ നഗരം 4,768 ആളുകൾ (0.3%). അൽ ബതേഹ് നഗരത്തിൽ 3,958 പേരാണുള്ളത് (0.3%); അൽ ഹംരിയയിൽ 3,297 ആളുകളുണ്ട്.

Krishnendhu
Next Story
Share it