Begin typing your search...

മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ഇനി സ്വന്തമായ് ഓൺലൈൻ വഴി അപേക്ഷിക്കാം

മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ഇനി സ്വന്തമായ് ഓൺലൈൻ വഴി അപേക്ഷിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അബുദാബി : മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ഇനി സ്വന്തമായ് ഓൺലൈൻ വഴി അപേക്ഷിക്കാം. സ്പോൺസറോ ഇടനിലക്കാരോ ഇല്ലാതെ എല്ലാ രാജ്യക്കാർക്കും വീസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി അധികൃതർവ്യക്തമാക്കി. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ UAElCP ആപ് വഴിയോ അപേക്ഷ നൽകാം.ടൂറിസ്റ്റുകളുടെ ആഗമനം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം.മൾട്ടി എൻട്രി ടൂറിസ്റ്റ് വീസക്കായി 1300 ദിർഹമാണ് ഒരു വിദേശിക്ക് ചിലവ് വരുന്നത്. വിദേശികൾക്ക് 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാൻ നിരക്ക് 650 ദിർഹം. 500 ദിർഹം വീസ നിരക്കും 50 ദിർഹം ഓൺലൈൻ സേവന നിരക്കും 100 ദിർഹം അപേക്ഷ ഫീസും നൽകണം.

മൾട്ടി എൻട്രി ടൂറിസ്റ്റ് വീസക്കായുള്ള നിബന്ധനകൾ

- മടക്കയാത്രാ വിമാന ടിക്കറ്റ് അപേക്ഷയ്ക്ക് അനിവാര്യം.

- യുഎഇയിലെ താമസ വിലാസം ( ഹോട്ടൽ ആണെങ്കിൽ ഹോട്ടൽ വിലാസം) അപേക്ഷയിൽ കാണിക്കണം.)

- പാസ്പോർട്ടിന് 6 മാസത്തെ കാലാവധിയുണ്ടാകണം. ∙ അപേക്ഷ അപൂർണമെങ്കിൽ സ്വീകരിക്കില്ല. ഇത്തരം അപേക്ഷകളിൽ 30 ദിവസത്തിനകം തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വീസ അപേക്ഷ അസാധുവാകും. 3 തവണ മടങ്ങിയ അപേക്ഷകളും തള്ളിയതാണെന്ന് ഉറപ്പാക്കാം.

- നിശ്ചിത തീയതിക്കുള്ളിൽ നടപടി പൂർത്തിയാക്കാത്ത അപേക്ഷകൾക്ക് കാലതാമസം വരുത്തിയാൽ അധിക തുക അടയ്ക്കേണ്ടി വരും.

- ∙വർഷം 180 ദിവസം വരെ രാജ്യത്ത് ത ങ്ങാൻ കഴിയുന്നതാണ് ദീർഘകാല ടൂറിസ്റ്റ് വീസ .

Krishnendhu
Next Story
Share it