Begin typing your search...
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി; ആഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തിയ വജ്രം 2492 കാരറ്റ്
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ കരോവെ ഖനിയിൽ നിന്നാണ് 2492 കാരറ്റുള്ള വജ്രം കണ്ടെത്തിയത്. എക്സ് റേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൈ പത്തിയുടെ വലിപ്പമുള്ള വജ്രം കണ്ടെത്തിയിരിക്കുന്നതെന്നാണ് കാനഡ ആസ്ഥാനമായുള്ള ലുകാര ഡയമണ്ട് കോർപ്പറേഷൻ വിശദമാക്കിയിരിക്കുന്നത്.
2017ൽ കമ്പനിയിൽ സ്ഥാപിച്ച മെഗാ ഡയമണ്ട് റിക്കവറി ടെക്നോളജിയാണിത്. വജ്രത്തിന്റെ മൂല്യം എത്രയാണെന്ന് ലുകാര വ്യക്തമാക്കിയിട്ടില്ല. ബോട്സ്വാന പ്രസിഡന്റ് മോക്വീറ്റ്സി മാസിസിയാണ് ഈ അപൂർവ്വ വജ്രം ലോകത്തിന് മുൻപിൽ പ്രദർശിച്ചത്. ദക്ഷിണാഫ്രിക്കയിൽ 1905ൽ കണ്ടെത്തിയ കള്ളിനൻ വജ്രമാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം. 3106 കാരറ്റാണ് കുള്ളിനൻ വജ്രം. ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉത്പാദക രാജ്യമാണ് ബോട്സ്വാന.
Next Story