Begin typing your search...

ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയിൽ പൊടുന്നനെ പൂക്കൾ; അന്യഗ്രഹജീവികളുണ്ടോ അറ്റക്കാമയിൽ?

ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയിൽ പൊടുന്നനെ പൂക്കൾ; അന്യഗ്രഹജീവികളുണ്ടോ അറ്റക്കാമയിൽ?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകത്തെ ഏറ്റവും വരണ്ട മേഖലയായ വടക്കൻ ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ പൂക്കൾ വിരി‍ഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിലാകെ നിറഞ്ഞിരുന്നു. അപൂർവമായി പർപ്പിൾ പൂക്കൾ ഇവിടെ വിരിയുമെങ്കിലും അത് സെപ്റ്റംബറിനും നവംബറിലുമിടയിലാണ് സംഭവിക്കാറ്. എന്നാൽ ഇത്തവണ കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ മൂലമുള്ള മഴയാണ് പാത്ത ഡെ ​ഗ്വനാകോ എന്ന ഈ പൂക്കൾ നേരത്തെ വിരിയാൻ കാരണമായത

ഇത് മാത്രമല്ല അനേകം കൗതുകകരമായ സംഭവങ്ങൾ നടക്കുന്ന ഒരു മേഖലയാണ് അറ്റക്കാമ. ഈ മരുഭൂമിയിൽ ജിയോഗ്ലിഫ് എന്നറിയപ്പെടുന്ന ഭൗമചിത്രങ്ങൾ അയ്യായിരത്തിലധികമുണ്ട്. പണ്ട് ആദിമമനുഷ്യർ ജ്യോതിശ്ശാസ്ത്ര നിരീക്ഷണത്തിനായിട്ടാണ് ഇത് വരച്ചതെന്ന് ചിലർ വാദിക്കുന്നുണ്ട്. എന്നാൽ ചിലർ ഇതൊരു ഏലിയനാണെന്നും പറയ്യുന്നുണ്ട്. അറ്റക്കാമ മരുഭൂമിയും അന്യഗ്രഹജീവികളുമായി ബന്ധപ്പെടുത്തി പല നിഗൂഢവാദ സിദ്ധാന്തക്കാരും കഥകൾ ഇറക്കാറുണ്ട്. അറ്റക്കാമയിൽ ഏലിയൻസ് വരാറുണ്ടെന്നും പലരും വിശ്വസിക്കുന്നുണ്ട്. അന്യഗ്രഹപേടകങ്ങളെന്നു സംശയിക്കുന്ന യുഎഫ്ഒകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യം കൂടിയാണ് ചിലി.

WEB DESK
Next Story
Share it