Begin typing your search...
വിശന്നിട്ടാണ് സാറേ....ലോറിയിൽ നിന്നും പച്ചക്കറി അടിച്ചുമാറ്റി കാട്ട്കൊമ്പൻ
നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ഭക്ഷ്യവസ്തു അടിച്ചുമാറ്റുന്ന കൊമ്പൻ. വയനാട് മുത്തങ്ങയിൽ നിന്നാണ് ഈ കാഴ്ച്ച. രാത്രിയാത്ര നിരോധനത്തെ തുടർന്ന് രാത്രി 9 മണിക്ക് ശേഷം മുത്തങ്ങയിൽ ഇങ്ങനെ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. അത്തരം ഒരു ലോറിയിൽ നിന്നാണ് ആനക്കള്ളൻ പച്ചക്കറി അടിച്ചുമാറ്റുന്നത്. പതുങ്ങിയെതി, ടാർപോളിൻ പൊക്കി തുമ്പികൈ കൊണ്ട് ഉള്ളിലെന്താണെന്ന് തപ്പി നൊക്കുകയാണ്. വല്ല്യ ഡിമാന്റ് ഒന്നുമില്ലെന്നു തോന്നുന്നു, കൈയിലെന്തോ തടഞ്ഞപ്പോൾ കാട്ട്കൊമ്പൻ അതുമായി സ്ഥലം വിട്ടു. ആളുകൾ ബഹളം വച്ചിട്ടൊന്നും കൊമ്പൻ മൈന്റു ചെയ്യുന്നേയില്ല. ഈ മേഖലയിൽ പതിവായി കാണാറുള്ള കൊമ്പനാണിതെന്നാണ് വനംവകുപ്പ് പറയ്യുന്നത്.
Next Story