Begin typing your search...

വൈറല്‍ വീഡിയോ! മനോഹരം, വിചിത്രം; മൂര്‍ഖന്റെയും പശുവിന്റെയും സൗഹൃദം

വൈറല്‍ വീഡിയോ! മനോഹരം, വിചിത്രം; മൂര്‍ഖന്റെയും പശുവിന്റെയും സൗഹൃദം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പത്തിവിടര്‍ത്തിനില്‍ക്കുന്ന സര്‍പ്പവും പശുവും സൗഹൃദം പങ്കുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ 15 മണിക്കൂറിനുള്ളില്‍ മൂന്നു ലക്ഷത്തിലേറെ ആളുകള്‍ കണ്ടു. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സ്‌ലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മനോഹരവും എന്നാല്‍ വളരെ വിചിത്രവുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തവിട്ടുനിറമുള്ള പശുവും മൂര്‍ഖനും ഒരുമിച്ചുനില്‍ക്കുന്നതും മുട്ടിയുരുമ്മുന്നതും കാണാം. പത്തിവിടര്‍ത്തിനില്‍ക്കുന്ന മൂര്‍ഖനെ നാവുനീട്ടി പശു നക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവ തമ്മില്‍ ഭയമോ, വഴക്കോ ഇല്ല.

വിവരണാതീതമായ പെരുമാറ്റമാണ് രണ്ടു ജീവികള്‍ തമ്മിലുള്ളത്.'പ്രകൃതി സങ്കീര്‍ണമാണ്. അനുഭവത്തിലൂടെ മാത്രമേ പ്രകൃതിയെ മനസിലാക്കാന്‍ കഴിയൂ...' , 'പശുവിന്റെയും സര്‍പ്പത്തിന്റെയും വിവരണാതീതമായ പെരുമാറ്റം. അവയ്ക്ക് അവരുടേതായ ഭാഷയുണ്ട്, അതു മനുഷ്യര്‍ക്കു മനസിലാക്കാന്‍ കഴിയാത്തതാണ്...' എന്നിങ്ങനെയാണ് വീഡിയോയ്ക്കു ലഭിച്ച അഭിപ്രായങ്ങള്‍,ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. 'വിശദീകരിക്കാന്‍ പ്രയാസമാണ്. ശുദ്ധമായ സ്‌നേഹത്തിലൂടെ നേടിയ വിശ്വാസം' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. നേരത്തെയും മൃഗങ്ങളുടെ അപൂര്‍വ വീഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it