കുട്ടികള്‍ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ല: വിധു പ്രതാപ്
മലയാളത്തിന്‍റെ പ്രിയ ഗായകരിൽ ഒരാളാണ് വിധു പ്രതാപ്. താരവും ഭാര്യ ദീപ്തിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. കുട്ടികള്‍ ഇല്ലെന്നറിഞ്ഞിട്ടും വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുണ്ടെന്നു താരം പറയുന്നു.
‘കുട്ടികള്‍ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാള്‍ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളില്ലെന്നു പറഞ്ഞാല്‍ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ല. കുട്ടികള്‍ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ല. ചില സമയങ്ങളില്‍ ഞങ്ങള്‍ക്കു തോന്നിയിട്ടുണ്ട്, അത് മറ്റുള്ളവരില്‍ സമ്മർമുണ്ടാക്കുന്നുവെന്ന്.
യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ക്കു പോലും ഇക്കാര്യം വലിയ പ്രശ്നമാണ്. കുട്ടികള്‍ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാള്‍ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളില്ലെന്നു പറഞ്ഞാല്‍ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ല. ചോദ്യങ്ങള്‍ക്കു പരിധികള്‍ ഉണ്ടാകണം’,- വിധു പ്രതാപ് പറഞ്ഞു.
‘മക്കള്‍ വേണ്ട എന്നു തീരുമാനിച്ച് ജീവിക്കുന്ന എത്രയോ ദമ്പതികളുണ്ട് സമൂഹത്തില്‍? ജോലിയില്‍ സ്ഥിരതയുണ്ടാകാൻ വേണ്ടി കാത്തിരിക്കുന്നവരായിരിക്കും ചിലർ. വേറെ ചിലർ ശ്രമിച്ചിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തവരായിരിക്കും. ഇതൊക്കെ ഭാര്യാഭർത്താക്കന്മാരുടെ ഇടയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട കാര്യമാണ്.
ഞങ്ങളോട് വളരെ കരുതലോടെ, എത്രയും വേഗം കുഞ്ഞിക്കാല്‍ കാണാൻ അനുഗ്രഹമുണ്ടാകട്ടെ എന്നൊക്കെ ചിലർ കമന്റിടുന്നതു കണ്ടിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികള്‍ ഇല്ലെന്നറിഞ്ഞിട്ടും കുട്ടികളില്ലേ എന്നു വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുമുണ്ട്.’- വിധു പങ്കുവച്ചു.