Begin typing your search...

ചത്തുപൊങ്ങിയത് 100 ടണ്ണിലധികം മത്സ്യങ്ങൾ; പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗ്രീസ്

ചത്തുപൊങ്ങിയത് 100 ടണ്ണിലധികം മത്സ്യങ്ങൾ; പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗ്രീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജലമലിനീകരണവും ആഗോളതാപനവും രൂക്ഷമായതിനെ തുടർന്ന് ഗ്രീസിൽ ടൺ കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി. ഗ്രീസിലെ വോലോസ് തുറമുഖത്ത് മത്സ്യങ്ങൾ അടിഞ്ഞുകൂടുകയായിരുന്നു. യൂറോപ്യൻ യൂണിയൻ സംരക്ഷിച്ചിരിക്കുന്ന തണ്ണീർത്തടമായ കാർല തടാക മേഖലയിൽ നിന്നാണ് മത്സ്യങ്ങൾ വോലോസിലേക്ക് ഒഴുകിയെത്തിയതെന്നാണ് കരുതുന്നത്.

100 ടണ്ണിലധികം മത്സ്യങ്ങളെ ഇവിടെ നിന്നും നീക്കം ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസഹനീയമായ സാഹചര്യം ഉടലെടുത്തതോടെ രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാണ് ഈ മത്സങ്ങളെന്നാണ് ഗവേഷകർ പറയുന്നത്.

WEB DESK
Next Story
Share it