ജൂൺ 29ന് ഏറ്റവും തിളക്കമേറിയ ഛിന്നഗ്രഹം ഭൂമിക്കടുത്തുകൂടി കടന്നുപോകും; അടുത്ത വരവ് 2028
വീണ്ടും ഒരു അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഭുമി. 2024 MK എന്ന ഏറ്റവും തിളക്കമേറിയ ഛിന്നഗ്രഹം ജൂൺ 29 ന് ഭൂമിക്ക് വളരെ അടുത്ത് കൂടെ കടന്നുപോകും എന്നാണ് റിപ്പോർട്ട്. ഗ്രീൻവിച്ച് മീൻ ടൈം 01:41 pm ന്, ഭൂമിയിൽ നിന്നും 2,95,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ഈ ചിന്നഗ്രഹം. ഇത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗമാണ്. ജൂൺ 16 ന് കണ്ടെത്തിയ ഈ അപകടകരമായ ഛിന്നഗ്രഹത്തിന് 187 മീറ്റർ വ്യാസമുണ്ട്. ഇതിന്റെ തിളക്കം തന്നെയാണ് ഇതിന്റെ ഏറ്റവും പ്രത്യേകതയും. ഭൂമിക്കടുത്തെത്തുമ്പോൾ ചിന്നഗ്രഹം 8.6 എന്ന മാഗ്നിറ്റ്യൂഡിലെത്തും, അതുകൊണ്ടു തന്നെ ആകാശത്തിലെ ഇതിന്റെ സ്ഥാനം അറിയാമെങ്കിൽ ഒരു സാധാരണ ദൂരദർശിനി ഉപയോഗിച്ചും ഇത് കാണാൻ സാധിക്കും.
ഇത്തരത്തിൽ തിളക്കമേറിയ ഒരു ചിന്നഗ്രഹം ഭൂമിക്കടുത്തുടി പോയിട്ട് ഏതാണ്ട് 12 വർഷത്തിലധിതകമായി. ഇനി ഈയൊരു പ്രതിഭാസം 2028 ലായിരിക്കും ദൃശ്യമാവുക. മണിക്കൂറിൽ 34,000 കിലോമീറ്റർ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. അറബ് മേഖലയിലിലുള്ളവർക്ക് ഗ്രീൻവിച്ച് മീൻ ടൈം 05:30 pm ന് അഥവാ രാത്രി ഏകദേശം 9:30 ടെയാണ് ആകാശത്ത് ചിന്നഗ്രഹം കാണാൻ സാധിക്കുക.