തമിഴ് നടനും നിർമ്മാതാവുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു
തമിഴ് ചലചിത്ര നടനും നിര്‍മാതാവുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തേതുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
തമിഴ് സിനിമാ രംഗത്തെ മുതിര്‍ന്ന നിര്‍മാതാക്കളിലൊരാളായിരുന്ന മോഹന്‍ നടരാജന്‍. വിക്രം അഭിനയിച്ച ദൈവ തിരുമകള്‍, വിജയ് നായകനായ കണ്ണുക്കുള്‍ നിലവ്, അജിത്തിന്റെ ആള്‍വാര്‍, സൂര്യയുടെ വേല്‍ തുടങ്ങിയ സിനിമകളുടെ നിർമാതാവായിരുന്നു അദ്ദേഹം.
നിര്‍മാണം കൂടാതെ, നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നമ്മ അണ്ണാച്ചി, സക്കരൈതേവന്‍, കോട്ടൈ വാസല്‍, പുതല്‍വന്‍, അരമനൈ കാവലന്‍, മഹാനദി, പട്ടിയാല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെയ്തതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 1986-ൽ പൂക്കളൈ പറിക്കാതീർകൾ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ചലച്ചിത്രമേഖലയിലേക്കുള്ള മോഹന്റെ വരവ്. ശ്രീ രാജാകാളിയമ്മൻ എന്റർപ്രൈസസിന്റെ ബാനറിലായിരുന്നു ചിത്രങ്ങൾ നിർമിച്ചിരുന്നത്.