Begin typing your search...

ദയവായി മതിയാക്കൂ; എന്നെയും കുടുംബത്തെയും തകർക്കരുത്: സുരേഷ് ​ഗോപി

ദയവായി മതിയാക്കൂ; എന്നെയും കുടുംബത്തെയും തകർക്കരുത്: സുരേഷ് ​ഗോപി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. തന്‍റെ മകള്‍ ഭാഗ്യ വിവാഹ ദിനത്തില്‍ അണിഞ്ഞ ആഭരണങ്ങളെല്ലാം തങ്ങളുടെ സമ്മാനമാണെന്നും അതെല്ലാം ജി.എസ്.ടി അടക്കം അടച്ചു വാങ്ങിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.

'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും വിദ്വേഷജനകവുമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടേയും മുത്തശ്ശിയുടേയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും ഉള്‍പ്പെടെയുള്ള ബില്ലുകള്‍ കൃത്യമായി അടച്ചാണ് ആഭരണങ്ങള്‍ വാങ്ങിയത്. ഡിസൈനർമാർ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു, ഒരാഭരണം ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത് നിർത്തൂ, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്,' സുരേഷ് ഗോപി കുറിച്ചു.

ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൻ താരനിരയുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.

WEB DESK
Next Story
Share it