Begin typing your search...

ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേ​ഗത കുറഞ്ഞു; ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം എന്ന് പഠനം

ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേ​ഗത കുറഞ്ഞു; ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം എന്ന് പഠനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം സാധാരണയിൽ നിന്ന് കുറഞ്ഞതായി പഠനം. അകക്കാമ്പ് അഥവാ ഭൂമിയുടെ കോർ ഉപരിതലത്തേക്കാൾ വേ​ഗത്തിൽ കറങ്ങുമെന്നായിരുന്നു പഠനങ്ങൾ നേരത്തെ തെളിയിച്ചിരുന്നത്. എന്നാൽ 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാ​ഗം ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്ന് നേച്ചർ ജേണലിലെ പഠനം പറയുന്നു. ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം എന്നാണ് പഠനത്തിൽ പറയ്യുന്നത്. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നമത്രെ.

ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നുമാണ് ഇത് തെളിഞ്ഞതെന്ന് പഠനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ യുഎസ്‌സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ വ്യക്തമക്കി. ഗുരുത്വാകർഷണവമോ അല്ലെങ്കിൽ ബാഹ്യകാമ്പിലെ ദ്രാവകത്തിൻ്റെ നിരന്തരമായുള്ള ചലനത്തിന്റെ ഫലമോ ആണ് അകക്കാമ്പിന്റെ ഭ്രമണം മന്ദ​ഗതിയിലാകാൻ കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇത് കാരണമുണ്ടാകുന്ന പരിണിത ഫലങ്ങൾ എന്താകുമെന്ന് അറിയാൻ കൂടുതൽ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നും ​ഗവേഷകർ വ്യക്തമാക്കി.

WEB DESK
Next Story
Share it