Begin typing your search...
പുതപ്പു പോലെ ചിലന്തി വല; ഓസ്ട്രേലിയയിലെ ബലൂണിങ് സ്പൈഡർ
കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ചിലന്തിവലകൾ, എത്നാ വിശ്വാസം വരുന്നില്ലെ? സംഭവം ഉള്ളതാണ്. എന്നാൽ ഇവിടെയങ്ങുമല്ല അങ്ങ് ഓസ്ട്രേലിയയിലാണ്. കണ്ടാൽ ചിലന്തിവലകൊണ്ടൊരു പുതപ്പു തുന്നിയത് പോലെയിരിക്കും. കാറ്റടിക്കുമ്പോൾ തിരകൾ പോലെ ഇത് അനങ്ങും. ഇവ എണ്ണത്തിൽ കൂടുതലായതുകൊണ്ടാണ് ഇത്ര വലിയ വല സൃഷ്ടിക്കപ്പെട്ടത്.
ബലൂണിങ് എന്ന ഈ പ്രക്രിയയ്ക്ക് കാരണം ആംബികോഡാമസ് എന്ന സ്പീഷിസിൽ പെട്ട ചിലന്തികളാണ്. ഈ ചിലന്തികൾ സാധാരണ ഗതിയിൽ വലകെട്ടി ജീവിക്കാതെ നിലത്തു കഴിയാനിഷ്ടപ്പെടുന്നവയാണ്. എന്നാൽ മഴയും കാലാവസ്ഥാമാറ്റവുമൊക്കെ വരുമ്പോൾ ദൂരേക്ക് പോകാനായി വളരെ നേർത്ത, മീറ്ററുകൾ നീളമുള്ള വല ഇവകെട്ടും. എന്നാലും ഇവർ കുഴപ്പക്കാരല്ല എന്നാണ് വിദഗ്ധർ പറയ്യുന്നത്.
Next Story