Begin typing your search...

'വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്': ഷൈൻ ടോം

വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്: ഷൈൻ ടോം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ലൈം​ഗിക പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും നടൻ ഷൈൻ ടോം ചാക്കോ. ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ്. ഇത് കൂടുതൽ സംസാരിക്കാത്തത് കൊണ്ടാണ് പ്രശ്നമാകുന്നത്. ഡോക്‌‌റുടെയടുത്ത് പോകുകയോ ചികിത്സിക്കുകയോ ചെയ്യണം.

മാനസികമായ ഒരുപാട് പ്രശ്നങ്ങളും ഇതുണ്ടാക്കും. സ്ത്രീ പുരുഷനോടും പുരുഷൻ സ്ത്രീയോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചട്ടക്കൂട് ഉണ്ടല്ലോ. ഇതൊക്കെയാണ് പഠനങ്ങളിലൂടെ മാറേണ്ടത്. എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ തുറന്ന് സംസാരിക്കണം. ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും.

വിവാഹസമയങ്ങളിൽ കൂടുതൽ അന്വേഷിക്കേണ്ടത് ഇയാളുടെ ശാരീരികവും മാനസികവുമായ താൽപര്യങ്ങളെ കുറിച്ചാണ്. സ്വത്തു വകകളെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ അല്ല. ഇയാൾക്ക് പുരുഷനെ ഇഷ്ടമുണ്ടോ, സ്ത്രീയെ ഇഷ്ടമുണ്ടോ, ഇതിനോട് പേടിയുണ്ടോ, പേടിയില്ലേ എന്താണ് ഇയാളുടെ കാഴ്ചപ്പാട് എന്നൊക്കെ അറിഞ്ഞിട്ട് വേണം മകളെയും മകനെയുമൊക്കെ കെട്ടിച്ച് വിടേണ്ടത്.

നമ്മുടെ നാട്ടിൽ അങ്ങനെ സംസാരവുമില്ല. സംസാരിച്ചാൽ അയാളെയെന്തോ മോശപ്പെട്ട ആളായി കാണുകയും ചെയ്യും. പെണ്ണുകാണൽ ച‌ട‌ങ്ങും ആണു കാണൽ ച‌ടങ്ങുമുണ്ടെങ്കിലും കാണേണ്ട സ്ഥലങ്ങളൊന്നും നോക്കുന്നില്ലല്ലോ. കഴിവും താൽപര്യവും ഉണ്ടോയെന്ന് ചെക്ക് ചെയ്യണം. ചെറുപ്പത്തിലേ ഇത് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായാലെ ആ സമയത്ത് സംസാരിക്കാൻ പറ്റൂ. പെട്ടെന്ന് മോൾക്ക് ആണിനോട് താൽപര്യം ഉണ്ടോയെന്ന് ചോദിക്കാൻ പറ്റില്ല. സെക്സ് എഡ്യുക്കേഷൻ അഭാവം നമ്മുടെ നാട്ടിലുണ്ട്.

ബാക്കി എല്ലാം പഠിപ്പിക്കും. റഷ്യൻ വിപ്ലവവും ഇം​ഗ്ലണ്ട് വിപ്ലവവും പഠിപ്പിക്കും. ഇവരെടുത്ത് കൊടുക്കേണ്ട വിപ്ലവം മാത്രം പഠിപ്പിക്കുന്നില്ലെന്നും ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. ‌‌സെക്സ് എന്നത് മറ്റൊരാളുടെ സമ്മതത്തോടും ഇഷ്ടത്തോടും താൽപര്യത്തോടും കൂടെ ചെയ്യേണ്ടതാണ്. തട്ടിപ്പറിച്ചിട്ട് കാര്യമില്ലെന്ന് പഠിപ്പിക്കേണ്ടത്. ഇത് ഒരിക്കലും സംസാരിക്കാത്തത് കൊണ്ട് ആണുങ്ങൾ വളർന്ന് വരുമ്പോൾ തക്കത്തിന് ഒരു പെണ്ണിനെ കിട്ടിയാൽ അറ്റാക്ക് ചെയ്യുന്നതെന്നും ഷൈൻ ടോം ചാക്കോ ചൂണ്ടിക്കാട്ടി.

സെക്സ് എന്ന ടേസ്റ്റ് മനുഷ്യന് എന്തായാലും വരും. കാരണം മനുഷ്യൻ അതിൽ നിന്നാണ് ഉണ്ടായത്. അതിനെ ഒരു തരത്തിലും അപ്നോർമലയായി കാണേണ്ട. താൽപര്യമില്ലെങ്കിൽ മാത്രമാണ് അപ്നോർമലയായി കാണേണ്ടത്. നമ്മുടെ നാട്ടിൽ മാതാപിതാക്കൾ ഏറ്റവും കൂടുതൽ സമാധാനപ്പെടുന്നത് പെൺകുട്ടി പെൺ‌കുട്ടിയുടെ കൂടെ നടക്കുമ്പോഴും ആൺകുട്ടി ആൺകുട്ടിയുടെ കൂടെ നടക്കുമ്പോഴാണ്. പല രാജ്യങ്ങളിലും അത് മാതാപിതാക്കളിൽ അങ്കലാപ്പ് ഉണ്ടാക്കും. ഇത്രയും പ്രായമായിട്ടും ഇവരെന്താണ് ഒരുമിച്ച് നടക്കുന്നതെന്ന് ചിന്തിക്കും.

WEB DESK
Next Story
Share it