Begin typing your search...

'ജീവിതത്തിൽ ഒരിക്കൽപോലും ഒരു അഭിനേതാവ് ആകുമെന്ന് വിശ്വസിച്ച ഒരാൾ ആയിരുന്നില്ല; ഇതൊന്നും ഇല്ലെങ്കിലും ഞാൻ ഓകെയായിരുന്നു: സാനിയ അയ്യപ്പൻ

ജീവിതത്തിൽ ഒരിക്കൽപോലും ഒരു അഭിനേതാവ് ആകുമെന്ന് വിശ്വസിച്ച ഒരാൾ ആയിരുന്നില്ല; ഇതൊന്നും ഇല്ലെങ്കിലും ഞാൻ ഓകെയായിരുന്നു: സാനിയ അയ്യപ്പൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും മലയാളികളുടെ ഇഷ്ട താരമാണ് സാനിയ അയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം തമിഴിലടക്കം സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പലപ്പോഴും വസ്ത്രങ്ങളുടെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ടുണ്ട്. കൂടുതലും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴായിരുന്നു ഈ വിമർശനങ്ങൾ തേടിയെത്താറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ നേരിടുന്ന ആളുകളുടെ മനോഭാവത്തെക്കുറിച്ച് പറയുകയാണ് സാനിയ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് തുറന്നുപറയുന്നത്.


സാനിയയുടെ വാക്കുകളിലേക്ക്..

'ജീവിതത്തിൽ ഒരിക്കൽപോലും ഒരു അഭിനേതാവ് ആകുമെന്നോ, ഇത്രയും വലിയ ഒരു യാത്രയുടെ ഭാഗമാകുമെന്നോ വിശ്വസിച്ച ഒരാൾ ആയിരുന്നില്ല. ഇനി ഇപ്പോൾ ഇതൊന്നും ഇല്ലെങ്കിലും ഞാൻ ഓകെയായിരുന്നു. ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പലരും പറയുന്ന ഒന്നാണ് സിനിമയിലെ അവസരങ്ങൾക്ക് വേണ്ടിയാണ്. എന്നാൽ ആളുകൾ എങ്ങനെയാണ് ഇതൊക്കെ ചിന്തിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ബോളിവുഡിൽ കേറാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് പലരും പറയുന്നത്. എന്നാൽ എന്തോരം സിനിമകൾ അപ്പോഴേ കിട്ടിയേക്കാം.

എന്റെ കൂടെ എല്ലാപ്പോഴും വീട്ടുകാരുണ്ടാകാറുണ്ട്. അത് എനിക്ക് വലിയ പ്ലസ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. വേറെ ആരും സപ്പോർട്ടിന് ഇല്ലെങ്കിലും അമ്മ, അച്ഛൻ, അനിയത്തി. ഇവർ മൂന്ന് പേരും ഒരിക്കലും സനു എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന് ഇതുവരെ ചോദിച്ചിട്ടില്ല. അവർക്കറിയാം, ഞാൻ ഒന്നും കാണാതെ അങ്ങനെ ചെയ്യില്ല. ഞാൻ സ്‌ട്രോംഗായി നിൽക്കുന്നതിന്റെ കാരണം അവർ തന്നെയായിരിക്കാം.

WEB DESK
Next Story
Share it