Begin typing your search...

ഇത്തിരികുഞ്ഞൻ വിഷത്തവള; പത്ത് പേരെ കൊല്ലാനുള്ള വിഷം ശരീരത്തിലുണ്ടെന്ന് ​ഗവേഷകർ; വില രണ്ടു ലക്ഷം രൂപ

ഇത്തിരികുഞ്ഞൻ വിഷത്തവള; പത്ത് പേരെ കൊല്ലാനുള്ള വിഷം ശരീരത്തിലുണ്ടെന്ന് ​ഗവേഷകർ; വില രണ്ടു ലക്ഷം രൂപ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പോയ്സൺ ഡാർട്ട് ഫ്രോ​​ഗസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചുവപ്പ്, നീല, മഞ്ഞ അങ്ങനെ വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള ഇവയെ കാണാൻ എന്തു ഭം​ഗിയാണല്ലെ? എന്നാൽ 10 പേരെ കൊല്ലാനുള്ള വിഷം ഈ ഇത്തിരികു‍ഞ്ഞന്റെ ദേഹത്തുണ്ടെന്ന് അറിയാമോ? ഇക്കാരണങ്ങളാലൊക്കെ തന്നെ ഇവയ്ക്ക് വൻ ഡിമാൻഡാണെന്നാണ് റിപ്പോർട്ടുകൾ. ഒരു വിഷത്തവളയ്ക്ക് ഏതാണ്ട് രണ്ട് ലക്ഷം രൂപയാണ് വില. പല ഇനത്തിനും പല വിലയാണ്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നായിട്ടാണ് പോയ്സൺ ഡാർട്ട് ഫ്രോ​​ഗ് അറിയപ്പെടുന്നത്.

ഇവയുടെ വിഷം പല മരുന്നുകളും തയ്യാറാക്കുന്നതിന് വേണ്ടി ഉപയോ​ഗിക്കാറുണ്ട്. ഡിമാൻഡ് ഉയരാൻ ഒരു കാരണമിതാണ്. മറ്റൊന്ന്, സമ്പന്നരായ ആളുകൾ സ്റ്റാറ്റസ് സിംബലായി തങ്ങളുടെ വീട്ടിൽ ഇവയെ വളർത്താനും പ്രദർ‌ശിപ്പിക്കാനും ആ​ഗ്രഹിക്കുന്നതും ഇവയുടെ അനധികൃത വില്പനയ്ക്ക് കാരണമാകുന്നു. യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ പല കുടുംബങ്ങൾക്കിടയിലും ഈ തവളകൾക്ക് വൻ ഡിമാൻ‌ഡാണ്. അതുകൊണ്ട് തന്നെ കള്ളക്കടത്ത് സം​ഘങ്ങളുടെ സ്ഥിരം ടാർ​ഗറ്റാണ് ഈ കുഞ്ഞന്മാർ. കൊളംബിയയാണ് ഈ തവളകളുടെ നാട്. അവിടെ നിന്നുതന്നെയാണ് ഇവയെ ഏറെയും പിടിച്ച് കടത്തുന്നതും.

WEB DESK
Next Story
Share it