Begin typing your search...

ബോറടി മാറ്റാനായി കടലിൽ ബോട്ടുകളെ ആക്രമിക്കും; സംഘമായി വേട്ടയാടും; കില്ലർവെയിലുകൾ എന്ന ഓർക്ക

ബോറടി മാറ്റാനായി കടലിൽ ബോട്ടുകളെ ആക്രമിക്കും; സംഘമായി വേട്ടയാടും; കില്ലർവെയിലുകൾ എന്ന ഓർക്ക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരിൽ പെട്ടവരാണ് കില്ലർവെയിൽ അഥവാ കൊലയാളിത്തിമിംഗലം എന്നറിയപ്പെടുന്ന ഓർക്കകൾ. പേര് കേൾക്കുമ്പോൾ തന്നെ അറിയാലൊ കക്ഷിയുടെ കയ്യിലിരിപ്പ് അത്ര ശരിയല്ലെന്ന്. കടലിലെ ഏറ്റവും ആക്രമണകാരികളായ ഇവയുടെ ബുദ്ധികൂർമത അപാരമാണ്. വലിയ ജീവികളെപ്പോലും വളഞ്ഞിട്ട് ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ഇവയുടെ വേട്ട രീതി കരയിലെ ചെന്നായ്ക്കളുടെ ശൈലിയെയാണ് ഓർമിപ്പിക്കുന്നത്. തെക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഐബീരിയയിലെ കടലിൽ ബോട്ടുൾ ആക്രമിക്കുന്നത് ഓർക്കളുടെ സ്ഥിരം പരിപാടിയാണ്. ഇവ ഇങ്ങനെ ആക്രമിക്കുന്നത് ബോറടി മാറ്റാനാണെന്നാണ് ചില ​ഗവേഷകർ പറയ്യുന്നത്.

മനുഷ്യർ കളിപ്പാട്ടങ്ങളെ കാണുന്നതു പോലെയാണത്രേ ഓർക്കകൾ ബോട്ടുകളെ കാണുന്നത്. തണുപ്പുകൂടിയ മേഖലകളിലാണ് ഇവയുടെ അധിവാസമെങ്കിലും ഭൂമധ്യരേഖയ്ക്കു സമീപമുള്ള സ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്. 23 മുതൽ 32 അടി വരെ നീളവും 6000 കിലോ വരെ ഭാരവും വയ്ക്കുന്ന ഓർക്കകൾ സസ്തനികളാണ്. സംഘമായി വേട്ടയാടുന്ന ഇവ പലതരം മീനുകൾ, പെൻഗ്വിനുകൾ, സീലുകൾ, കടൽസിംഹങ്ങൾ ചിലപ്പോൾ മറ്റുതിമിംഗലളെ വരെ ഭക്ഷണമാകാറുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് 75 ഓർക്കകൾ ചേർന്ന് ഓസ്ട്രേലിയൻ തീരത്തിനു സമീപമുള്ള കടലിൽ ഒരു നീലത്തിമിംഗലത്തെ വേട്ടയാടിക്കൊല്ലുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലോകമെങ്ങും പ്രചരിച്ചിരുന്നു.

WEB DESK
Next Story
Share it