Begin typing your search...

ഒമാനി ഷുവ; ആഘോഷാവസരങ്ങളിലെ ഇഷ്ട വിഭവം

ഒമാനി ഷുവ; ആഘോഷാവസരങ്ങളിലെ ഇഷ്ട വിഭവം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനി ഷുവ, ഒമാനി സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പരമ്പരാഗത വിഭവമാണത്. നമുക്ക് ബിരിയാണി എങ്ങനെയാണോ അതുപോലെയാണ് ഒമാനികൾക്ക് ഷുവ. ഈദിനും മറ്റു ആ​ഘോഷങ്ങൾക്കുമാണ് ഇത് ഉണ്ടാക്കാറ്. ഷുവ തായാറാക്കാനായി പോത്തിന്റെയോ ആടിന്റെയോ അല്ലെങ്കിൽ ഒട്ടകത്തിന്റെയോ മാംസം മല്ലിയില, ജീരകം, ഏലം, വെളുത്തുള്ളി, ചതച്ച ഉണക്ക മുളക്, ഉണക്ക ചെറുനാരങ്ങ തുടങ്ങിയ ചേരുവകൾ കൊണ്ടുണ്ടാക്കിയ മസാലകൊണ്ട് മാരിനേറ്റ് ചെയ്യും.

പിന്നീട് ഇത് വാഴയിലയിലോ പനയോലയിലോ പൊതിഞ്ഞ് ചാക്കിൽ കെട്ടി ​ഗ്രാമത്തലുള്ള കൽക്കരി നിറച്ച കുഴി അടുപ്പിൽ ഇടും. പിന്നീട് കുഴിയുടെ വായ മണ്ണിട്ട് മൂടും. ഒരു ദിവസം മുഴുവൻ ഇത് ഇങ്ങനെ കിടന്ന് വേവുമത്രെ. ഇത്രയും നേരം വേകുന്നതു കൊണട് തന്നെ മാംസം വളരെ സോഫറ്റും രുചികരവുമായിരിക്കും.

WEB DESK
Next Story
Share it