Begin typing your search...

ദേഷ്യം നിയന്ത്രിക്കാൻ പുതിയ ട്രെൻഡ്; കാട്ടിൽ ചെന്ന് നിലവിളിക്കുക, പരിസരത്തുള്ളതെല്ലാം അടിച്ചും എറിഞ്ഞും പൊട്ടിക്കുക

ദേഷ്യം നിയന്ത്രിക്കാൻ പുതിയ ട്രെൻഡ്; കാട്ടിൽ ചെന്ന് നിലവിളിക്കുക, പരിസരത്തുള്ളതെല്ലാം അടിച്ചും എറിഞ്ഞും പൊട്ടിക്കുക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കാൻ പറ്റാതെ ഉള്ളിലൊതുകേണ്ടി വന്നിട്ടില്ലെ? ദേഷ്യം തന്നെ ആരോ​ഗ്യത്തിന് നല്ലതല്ല. പക്ഷെ അത് ഉള്ളിലൊതുക്കുന്നത് അതിലും അപകടമാണ്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരി​ഹാരവുമായിട്ട് സോഷ്യൽ മീഡിയയിൽ ഒരു ട്രൻണ്ട് വന്നിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ ദേഷ്യം നിയന്ത്രിക്കാൻ ഈ ട്രൻണ്ട് പരീക്ഷിക്കുന്നുണ്ട്. ഒരു കാടിന് നടുക്ക് ചെന്ന് നിന്ന് അലറി വിളിക്കുക, പരിസരത്തുള്ളതെല്ലാം നശിപ്പിക്കുക, ഒന്നും അടക്കിപിടിക്കാതെ എല്ലാം പ്രകടിപ്പിക്കുക, ഇതാണ് ദേഷ്യം അടക്കാൻ ആളുകൾ ചെയ്യുന്നത്. ഇങ്ങനെ പ്രകടിപ്പിക്കാന കഴിഞ്ഞാൽ കുറച്ചൊക്കെ ദേഷ്യം കുറയുമല്ലെ? അത് തന്നെയാണ് ഈ ട്രൻഡിന്റെ ഉദ്ദേശം.

സ്ത്രീകൾക്ക് വേണ്ടിയാണ് ഈ കോപം നശിപ്പിക്കാനുള്ള പരിപാടി സംഘടിപ്പിക്കുന്നതത്രെ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മിയ ബന്ദൂച്ചി അമേരിക്കയിൽ ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്ന ഒരാളാണ്. ഈ ട്രൻണ്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സംഭവം ക്ലിക്കായതു കൊണ്ടുതന്നെ ഇത്തരം പാർട്ടികൾ വേണമെന്ന് ആവശ്യപ്പെടുന്നവർ കൂടി വരികയാണെന്നാണ് വിവരം.

WEB DESK
Next Story
Share it