Begin typing your search...

കാതു കുത്തി താരസുന്ദരി നയൻതാര; വൈറലായി വിഡിയോ

കാതു കുത്തി താരസുന്ദരി നയൻതാര; വൈറലായി വിഡിയോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാതു കുത്തുന്ന രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ്് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. മേക്കാതു കുത്തുന്നതിന്റെ വിഡിയോ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കാതുകുത്തുന്നതിന്റെ ആവേശത്തിലും ടെൻഷനിലും ഇരിക്കുന്ന നയൻസിനെയാണ് വിഡിയോയിൽ കാണുന്നത്.

ജ്വല്ലറി ഷോപ്പിൽ പോയി താരം തന്നെയാണ് കാതിൽ ഇടാനുള്ള കമ്മലുകൾ തെരഞ്ഞെടുത്തത്. രണ്ടിടത്തായി കാതു കുത്താനാണ് നയൻതാര തീരുമാനിച്ചത്. കാത് കുത്തുന്നതിനു മുൻപായി താരം ടെൻഷനടിച്ച് ഇരിക്കുന്നതും കാണാം. വിദേശത്തുനിന്നുള്ളതാണ് താരത്തിന്റെ വിഡിയോ.

ചെവിയിൽ നിന്ന് ചോര വന്നിട്ടും കാതു കുത്തുന്നതിന്റെ ആവേശത്തിൽ ഇരിക്കുന്ന നടിയെ ആണ് വിഡിയോയിൽ കാണുന്നത്. മനോഹരമായ ഡയമണ്ട് കമ്മലുകളാണ് താരം തെരഞ്ഞെടുത്തത്. കാത് കുത്തിയതിന്റെ സന്തോഷത്തിൽ നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്.

WEB DESK
Next Story
Share it