Begin typing your search...

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായര്‍, സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാ​ഹം

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായര്‍, സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാ​ഹം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ. നവ്യ നായരുടെ പ്രവൃത്തിക്ക് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ആലപ്പുഴ പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശിന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറി പിന്തുടർന്ന് നിർത്തിക്കുകയായിരുന്നു നവ്യ. തുടർന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിനെ അറിയിക്കുകയും രമേശിന് ചികിത്സ ഉറപ്പാക്കിയ ശേഷവുമാണ് നവ്യ മടങ്ങിയത്.

കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നവീകരണത്തിനുള്ള തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രമേശൻ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചത്. പിന്നാലെ വണ്ടി നിർത്താതെ പോയി. അപകടം കണ്ട നവ്യ ട്രെയിലർ പിന്തുടർന്നു. പിന്നാലെയാണ് ട്രെയിലർ നിർത്തിയത്. മൈനാഗപ്പള്ളിയിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയ സംഭവം വലിയ ചർച്ചയാകുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടൽ.

അപകടം നവ്യ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐ ട്രീസയും അപകട സ്ഥലത്തെത്തി. ലോറി പൊലീസ് പിടിച്ചെടുത്തു. ഡ്രൈവറെയുൾപ്പെടെ എസ്എച്ച്ഒ കെ എസ് ജയൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തിൽ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

WEB DESK
Next Story
Share it