73,055 കിലോമീറ്റര്‍ വേഗത്തിൽ ഭീമൻ ചിന്നഗ്രഹം ഭൂമിക്കരികിലേക്ക്; 30 ലക്ഷം മൈൽ അടുത്തുവരും
ഭൂമിക്കരികിലൂടെ നിരവധി ചിന്നഗ്രഹങ്ങൾ അടുത്തിടെ കടന്നുപോയിരുന്നു. ഇപ്പോ ഇതാ വീണ്ടും ഒരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്ത് വരുന്നു എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാസ. ഈ ചിന്നഗ്രഹത്തിന് ഒരു വിമാനത്തിന്റെ വലിപ്പമുണ്ടത്ര. മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്‍റെ സഞ്ചാരം. അടുത്ത ദിവസങ്ങളിൽ ഭൂമിക്ക് അരികിലെത്തുന്ന ഈ വലിയ ഛിന്നഗ്രഹത്തിന്റെ പേര് 2024 എന്‍എഫ് എന്നാണ്. 220 അടി, അതായത് 67 മീറ്റര്‍ വ്യാസമുള്ള 2024 NF ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. ഈസമയം 30 ലക്ഷം മൈലായിരിക്കും ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം എന്ന് നാസയുടെ ജെറ്റ് പ്രോപ്പൽഷൻ ലബോററ്ററി ഡാറ്റ പറയുന്നു.
67 മീറ്റര്‍ മാത്രം വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകില്ലെന്നാണ് നാസയുടെ അനുമാനം. ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ അടുത്ത് എത്തിയാലും അല്ലെങ്കിൽ ഛിന്നഗ്രങ്ങള്‍ക്ക് 150 മീറ്റര്‍ വ്യാസവുമുണ്ടെങ്കിലേ ഇവ ഭൂമിക്ക് ഭീഷണികു എന്നാണ് നാസ പറയുന്നത്. ഭാവിയില്‍ ഭൂമിക്ക് അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജന്‍സികളെല്ലാം പഠിക്കുന്നുണ്ട്. 2024 എന്‍എഫിന് പുറമെ മറ്റ് നാല് ഛിന്നഗ്രഹങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകും. എന്നാല്‍ വലിപ്പം കുറവായതിനാല്‍ ഇവയൊന്നും ഭൂമിക്ക് ഭീഷണിയാവാനിടയില്ല.