Begin typing your search...

മരംകേറി ആടുകളെ കണ്ടിട്ടുണ്ടോ? കാണണമെങ്കിൽ മൊറോക്കോയിലേക്ക് പോകൂ...

മരംകേറി ആടുകളെ കണ്ടിട്ടുണ്ടോ? കാണണമെങ്കിൽ മൊറോക്കോയിലേക്ക് പോകൂ...
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മരകേറി ആടുകളെ കണ്ടിട്ടുണ്ടോ? ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ചെന്നാൽ ഈ കാഴ്ച്ച കാണാം. മൊറോക്കോയിൽ വളരുന്ന ആർഗൻ മരങ്ങളിലെ പഴം കഴിക്കാനാണ് ആടുകൾ ഇങ്ങനെ മരത്തിനു മുകളിൽ കയറുന്നത്. ആടുകൾ ഇങ്ങനെ പഴം കഴിക്കുന്നത് തദ്ദേശീയർക്കും സന്തോഷമുള്ള കാര്യമാണ്. കാരണം പഴ കഴിച്ച ശേഷം ആടുകളുടെ ഉമിനീരിലൂടെയും വിസർജ്യത്തിലൂടെയും പഴത്തിന്റെ കുരു പുറത്തുവരും. ഇതിന് നല്ല മൂല്യമുണ്ട്. വിദേശ വിപണിയിൽ വൻ ഡിമാന്റുള്ള ആർഗൻ ഓയിൽ ഉത്പാദിപ്പിക്കാനായി ഇവ ഉപയോഗിക്കും. മാത്രമല്ല ഈ രീതിയിലൂടെ പലയിടത്തും ആർഗൻ മരങ്ങൾ വളരാനും സഹായകമാണ്.

അതേസമയം, ആടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് കാഴ്ച്ച നേരിട്ട് കാണാൻ വരുന്ന വിനോദസഞ്ചാരിളെ കബളിപ്പിക്കാൻ ആടുകളെ ബോധപൂർവം ഇങ്ങനെ മരത്തിൽ കയറ്റുകയാണെന്ന ആരോപണവുമുണ്ട്. മാത്രമല്ല, ഒരുകാലത്ത് ഉത്തര ആഫ്രിക്കയിൽ ധാരാളമുണ്ടായിരുന്ന ആർഗൻ മരങ്ങളുടെ എണ്ണം കുറയാനിടയായതിൽ ആടുകൾക്കും പങ്കുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇപ്പോൾ ആർഗൻ മരങ്ങൾ വീണ്ടും വച്ചുപിടിപ്പിക്കാനായുള്ള ശ്രമങ്ങൾ ആഫ്രിക്കയിൽ നടക്കുകയാണ്.

WEB DESK
Next Story
Share it