Begin typing your search...

ആദ്യ എ.ഐ വിശ്വസുന്ദരിയെ തിരഞ്ഞെടുത്തു; ചരിത്രമെഴുതി മൊറോക്കക്കാരി കെന്‍സ ലെയ്‌ലി

ആദ്യ എ.ഐ വിശ്വസുന്ദരിയെ തിരഞ്ഞെടുത്തു; ചരിത്രമെഴുതി മൊറോക്കക്കാരി കെന്‍സ ലെയ്‌ലി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആദ്യ എഐ വിശ്വസുന്ദരിയായി മൊറോക്കക്കാരി. എഐ വിശ്വസുന്ദരിയോ എന്നു സംശയിക്കണ്ട? മനുഷ്യർക്കിടയിൽ നടത്തുന്നതുപോലൊരു സൗന്ദര്യ മത്സരം എഐ അവതാറുകൾക്കിടയിലും നടത്തി. ഇപ്പോൾ ലോകചരിത്രത്തിലെ ആദ്യത്തെ മിസ് എ.ഐയെ തിരഞ്ഞെടുത്തിരിക്കുകയാണ്. മൊറോക്കക്കാരിയായ കെന്‍സ ലെയ്‌ലിയാണ് വിജയി. ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ. ഇന്‍സ്റ്റഗ്രാമില്‍ 1.96 ലക്ഷം ഫോളോവെഴ്സുണ്ട്.

എ.ഐ ഇന്‍ഫ്‌ളുവന്‍സര്‍ എന്നതിനപ്പുറം പശ്ചിമേഷ്യയിലെയും മൊറോക്കോയിലെയും സ്ത്രീസമൂഹത്തിന്റെ ശാക്തീകരണമാണ് ജീവിതദൗത്യമായി കെന്‍സ എടുത്തുപറയുന്നത്. 1,500 എ.ഐ നിര്‍മിത മോഡലുകളെയാണ് കെന്‍സ പിന്നിലാക്കിയത്. മൊറോക്കൻ നഗരമായ കാസബ്ലാങ്കയില്‍നിന്നുള്ള മിറിയം ബെസ്സയാണ് കെന്‍സ ലെയ്‌ലിയുടെ സ്രഷ്ടാവ്. പൂര്‍ണമായും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളും വിഡിയോകളും ഓഡിയോകളും ഉപയോഗിച്ചാണ് കെന്‍സ ചാംപ്യന്‍ഷിപ്പില്‍ പോരാടി വിജയിച്ചത്. 5,000 ഡോളര്‍ എന്നുവച്ചാൽ ഏകദേശം 4.17 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇതിനു പുറമെ 3,000 ഡോളര്‍ ഫീ വരുന്ന 'ഇമേജിന്‍ ക്രിയേറ്റര്‍ മെന്റര്‍ഷിപ്പ് പ്രോഗ്രാമി'ല്‍ പങ്കെടുക്കാം. എ.എ സംയോജിത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫാന്‍വ്യൂ ആണ് വേള്‍ഡ് എ.ഐ ക്രിയേറ്റര്‍ അവാര്‍ഡ്‌സിന് തുടക്കമിട്ടിരിക്കുന്നത്.

WEB DESK
Next Story
Share it