കണ്ടെത്തിയതിൽ വച്ച് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക്ഹോൾ; താം ജാ ബ്ലൂ ഹോൾ
സമുദ്രത്തിലെ ഏറ്റവും ആഴമേറിയ കുഴിയാണ് താം ജാ ബ്ലൂ ഹോൾ. 2021ൽ മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരത്തുള്ള ചേറ്റുമൽ ഉൾക്കടലിലാണ് താം ജാ ബ്ലൂ ഹോൾ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക് ഹോളാണിതെന്നാണ് ഗവേഷകർ പറയ്യുന്നത്. ഭൂമിയിൽ പൊടുന്നനെ ഗർത്തമുണ്ടാകുന്ന പ്രതിഭാസമാണ് സിങ്ക്ഹോൾ. താം ജാ' ബ്ലൂ ഹോൾ സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 1,380 അടി താഴെയാണ് എന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ ഈ സിങ്ക് ഹോളിന് ഇതിലും ആഴമുണ്ടെന്നാണ് അവർ പറയ്യുന്നത്.
ഫ്രണ്ടിയേഴ്സ് ഇൻ മറൈൻ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 2023 ഡിസംബർ 6ന് ഹോളിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനായി സ്കൂബ ഡൈവിംഗ് പര്യവേഷണം നടത്തിയിരുന്നുവെന്ന് പറയുന്നുണ്ട്. ചാലകത, താപനില, ആഴം എന്നിവ കണ്ടെത്താനായിരുന്നു പഠനം. തുടർന്നാണ് നിലവിൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ആഴമേറിയ കടൽക്കുഴിയാണിതെന്ന് തെളിഞ്ഞത്. ഇതുവരെ കുഴിയുടെ അടിത്തട്ടിൽ എത്താൻ ഗവേഷകർ കഴിഞ്ഞിട്ടില്ല. ബഹാമാസിലെ ഡീൻസ് ബ്ലൂ ഹോൾ, ഈജിപ്തിലെ ദഹാബ് ബ്ലൂ ഹോൾ, ബെലീസിലെ ഗ്രേറ്റ് ബ്ലൂ ഹോൾ എന്നിവയാണ് പ്രശസ്തമായ കടൽക്കുഴികൾ.