Begin typing your search...

മേതിൽ ദേവിക സിനിമയിലേക്ക്: നായകൻ ബിജു മോനോൻ

മേതിൽ ദേവിക സിനിമയിലേക്ക്: നായകൻ ബിജു മോനോൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രശസ്ത നർത്തകി മേതിൽ ദേവിക അഭിനയത്തിലേക്ക് ചുവടുമാറ്റുന്നു. ബിജു മേനോൻറെ നായികയായിട്ടാണ് ദേവികയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. മേപ്പടിയാൻറെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന 'കഥ ഇന്നുവരെ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മികച്ച നർത്തകി കൂടിയായ ദേവികയെ തേടി സിനിമയിൽ നിന്നും നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാൽ ഇതെല്ലാം നിരസിക്കുകയായിരുന്നു. മോഹിനിയാട്ടം കലാകാരിയാണ് മേതിൽ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

'എന്നെ ഈ ചിത്രത്തിൽ എത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണ് എന്ന് ബോധ്യപ്പെടുത്താനും വിഷ്ണുവിനായി,' ദേവിക മനോരമയോട് പറഞ്ഞു.

WEB DESK
Next Story
Share it