Begin typing your search...
ഒരു കൂട്ടം പാമ്പുകളെ തൂക്കിയെടുത്ത് യുവാവ്; ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് സോഷ്യൽ മീഡിയ
ഒരു പാമ്പിനെ കണ്ടാൽ ആ സെക്കണ്ടിൽ തന്നെ സ്ഥലം വിടുന്നരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ വിഷമുള്ള പാമ്പുകളെപോലും ഒരു പേടിയുമില്ലാതെ അനയാസം കൈകാര്യം ചെയ്യുന്നവർ നമ്മുടെയിടയിലുണ്ടെന്നതും വാസ്തവമാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ഈ വീഡിയോയിൽ അത്തരത്തിലുള്ള ഒരു യുവാവിനെ കാണാം.
ആറ് പാമ്പുകളെയാണ് യോഗേഷ് തെലാൻഗ എന്ന യുവാവ് തന്റെ കൈപിടിയിൽ ഒതുക്കിയിരിക്കുന്നത്. എന്നാൽ പേടികണ്ട. അവ നമ്മുടെ പാവം ചേരകളാണ്. യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് പല കമന്റുകളും വന്നു, എന്നാൽ മറ്റു പലരും പാമ്പുകളുമായി ഇങ്ങനെ ഇടപഴകുന്നത് അപകടം ക്ഷെണിച്ചു വരുത്തുമെന്ന് ഓർപ്പിച്ചു.
Next Story