Begin typing your search...

ആയുസ്സ് കൂട്ടാനുള്ള മരുന്ന് എലികളിൽ വിജയം; മനുഷ്യരിലും വിജയിക്കുമെന്ന പ്രതീക്ഷയിൽ ​ഗവേഷകർ

ആയുസ്സ് കൂട്ടാനുള്ള മരുന്ന് എലികളിൽ വിജയം; മനുഷ്യരിലും വിജയിക്കുമെന്ന പ്രതീക്ഷയിൽ ​ഗവേഷകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നമ്മുടെ ആയുസിന്റെ കടിഞ്ഞാൺ നമ്മുടെ കൈയ്യിലായിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടില്ലെ? ശാസ്ത്രലോകം വർഷങ്ങൾക്ക് മുമ്പ് തന്നെ അതിനുള്ള പരീക്ഷണം തുടങ്ങിയിരുന്നു. ഇപ്പോൾ ഈ പരീക്ഷണത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ആയുസ്സ് കൂട്ടാൻ വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചെന്നാണ് ​ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്. മരുന്ന് നൽകിയ എലികളുടെ ആയുസ്സ് 25 ശതമാനം വർധിച്ചത്രെ.

ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ്, ലണ്ടനിലെ ഇംപീരിയൽ കോളേജ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ്. മെഡിക്കൽ കോളേജ് എന്നിവർ ചേരന്ന് നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. മരുന്ന് കിട്ടിയ ഏലികയളുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും മരുന്ന് കിട്ടാത്ത എലികളേക്കാൾ കൂടി. മാത്രമല്ല ഈ എലികൾക്ക് കാൻസറിനെ അതിജീവിക്കാനും സാധിച്ചു. ഈ പരീക്ഷണം മനുഷ്യരിലും നടത്തിയിട്ടുണ്ട്, എന്നാൽ അയുസ് കൂടുമോ എന്നതിൽ ഇതുവരെയും വ്യക്തതയില്ല എന്നാണ് ​ഗവേഷകർ പറയ്യുന്നത്.

ഇന്റർലൂക്കിൻ-11 എന്ന പ്രോട്ടീനാണ് ശരീരത്തിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വേഗത്തിലാക്കുന്നത്. ഈ പ്രോട്ടീൻ ഉത്പാദിപ്പിക്കാനാകാത്ത തരത്തിൽ എലികളുടെ ജനിതകഘടനയിൽ മാറ്റംവരുത്തുകയും തുടർന്ന് 75 ആഴ്ച പ്രായമായശേഷം പ്രോട്ടീൻ ഉത്പാദനത്തിന്റെ വേഗം കുറയ്ക്കാനുള്ള മരുന്ന് ദിവസേന നൽകിയുമാണ് പരീക്ഷണം. ഇന്റർലൂക്കിൻ-11 ശരീരത്തിന്റെ വളർച്ചയ്ക്ക് തുടക്കത്തിൽ ആവശ്യമാണ്. പിന്നീട് ഈ പ്രോട്ടീൻകൊണ്ട് കാര്യമായ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ സാന്നിധ്യം ഒഴിവാക്കിയാൽ പ്രായമാകുന്നത് നീട്ടാമെന്നാണ് പരീക്ഷണത്തിന്റെ അടിസ്ഥാനം.

WEB DESK
Next Story
Share it