മൂന്ന് സിനിമകളോടെ എൽസിയു നിർത്തുമെന്ന് ലോകേഷ്; നിരാശയോടെ ആരാധകർ
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ 'എൽസിയു' ആരാധകരെ നിരാശപ്പെടുത്തി കൊണ്ടുള്ള ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ്. മൂന്ന് ചിത്രങ്ങളോടെ എൽസിയു അവസാനിപ്പിക്കുമെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ലോകേഷ് അറിയിച്ചിരിക്കുന്നത്.
'എൽസിയുവിന്റെ ഭാഗമായി ഉടൻ തന്നെ കൈതി 2 ആരംഭിക്കും. അതിന് ശേഷം റോളക്സിന്റെ സ്റ്റാൻഡ് എലോൺ സിനിമ ചെയ്യും. റോളക്സിന്റെ സിനിമ ചെയ്താൽ മാത്രമേ വിക്രം 2 ചെയ്യാൻ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എൽസിയു അവസാനിക്കും'- ലോകേഷ് വ്യക്തമാക്കി. ലോകേഷിന്റെ വാക്കുകൾ ആരാധകരെയും നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
#Lcu ends in 3 films✅
— MovieVerienz (@prankkuuzz) November 4, 2024
▫️Lcu next will be #Kaithi2 &#Rolex Standalone.
▫️#Vikram2 will be The End of #LCU.#LokeshKanagaraj @ The Hollywood Reporter pic.twitter.com/3PEehKuOrp
2019 ൽ പുറത്തിറങ്ങിയ കാർത്തി ചിത്രം കൈതിയിലൂടെയാണ് ലോകേഷ് എൽസിയുവിന് തുടക്കമിട്ടത്. പിന്നീട് വിക്രം എന്ന സിനിമയിലൂടെ ഈ യൂണിവേഴ്സ് തെന്നിന്ത്യ മുഴുവൻ ചർച്ചയാവുകയും ചെയ്തു. വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയാണ് എൽസിയുവിന്റെ ഭാഗമായി ഒടുവിൽ പുറത്തിറങ്ങിയത്. അതേസമയം എൽസിയുവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.