Begin typing your search...

ബിജുക്കുട്ടന്‍ നായകനാകുന്ന കള്ളന്മാരുടെ വീട് പുതുവത്സര നാളില്‍ തിയേറ്ററില്‍

ബിജുക്കുട്ടന്‍ നായകനാകുന്ന കള്ളന്മാരുടെ വീട് പുതുവത്സര നാളില്‍ തിയേറ്ററില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിജുക്കുട്ടന്‍ നായകനാകുന്ന കള്ളന്മാരുടെ വീട് എന്ന ചിത്രം പുതുവത്സര നാളില്‍ തിയേറ്ററില്‍ എത്തുന്നു. പാലക്കാട്ടുക്കാരന്‍ ഹുസൈന്‍ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി കള്ളന്മാരുടെ വീട് എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. ഹുസൈന്‍ അറോണിയുടെ മനസ്സില്‍ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്.

കായംകുളം കൊച്ചുണ്ണി, മീശ മാധവന്‍ തുടങ്ങിയ കള്ളന്മാരുടെ കഥ പറഞ്ഞ സിനിമകള്‍ വലിയ ഹിറ്റുകള്‍ ആയിരുന്നു. ഹുസൈന്‍ അറോണി സ്വന്തമായി സിനിമ നിര്‍മിച്ചു സംവിധാനം ചെയ്തപ്പോള്‍ കുട്ടികള്‍ക്കൊപ്പം വീട്ടുക്കാര്‍ക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷന്‍ സ്‌റ്റോറിയാണ് ഒരുക്കിയത്.

മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമക്ക് ശേഷം കുട്ടികള്‍ക്ക് ഇഷ്ടമാവുന്ന മായ ജാലം കള്ളന്മാരുടെ വീട് എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു പക്ഷെ മലയാളത്തിലെ ഇങ്ങനെയൊരു കഥ ആദ്യമായിട്ടായിരിക്കും അവതരിപ്പിക്കുന്നത്.

ബിജു കുട്ടനെ കൂടാതെ കള്ളത്തരം മനസ്സില്‍ ഉള്ള ഉസ്താദിന്റെ വേഷത്തില്‍ നസീര്‍ സംക്രാന്തിയും കൂടാതെ ഉല്ലാസ് പന്തളവും, ടീമേയെന്നു കേരളം ചെല്ലപ്പേരിട്ട് വിളിക്കുന്ന ബിനീഷ് ബാസ്റ്റിയനും കരിങ്കാളി എന്ന ഹിറ്റു പാട്ടിലൂടെ വൈറലായ ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം സിനിമ മോഹികളായ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. ചിരിച്ചു ആസ്വദിക്കാന്‍ പറ്റുന്ന നല്ലൊരു പ്രമേയമാണിത്, ഒപ്പം, അത്ഭുത മായാജാല കാഴ്ചകളും ചിത്രത്തിലുണ്ട്.

കെ എച്ച് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹുസൈന്‍ അറോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിര്‍വ്വഹിക്കുന്നു. ജോയ്‌സ് ളാഹ, സുധാംശു എന്നിവര്‍ എഴുതിയ വരികള്‍ക്ക് അന്‍വര്‍ സാദത്ത്,ദക്ഷിണമൂര്‍ത്തി എന്നിവര്‍ സംഗീതം പകരുന്നു. ബിജിഎം എത്തിക്‌സ് മ്യൂസിക്. എഡിറ്റിംങ്‌സനു സിദ്ദിഖ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മുഹമ്മദ് ഷെറീഫ്, മുജീബ് റഹ്മാന്‍, ശ്രീകുമാര്‍ രഘുനാഥന്‍. കലമധു, ശിവന്‍ കല്ലടിക്കോട്. മേക്കപ്പ്‌സുധാകരന്‍. വസ്ത്രാലങ്കാരം ഉണ്ണി പാലക്കാട്. കൊറിയോഗ്രാഫര്‍ ശബരീഷ്. സ്റ്റില്‍സ് രാംദാസ് മാത്തൂര്‍.

പരസ്യകല ഷമീര്‍. ആക്ഷന്‍മാഫിയ ശശി, വിഘ്‌നേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ഹക്കിം ഷാ. അസിസ്റ്റന്റ് ഡയറക്ടര്‍ മുത്തു കരിമ്പ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചെന്താമരക്ഷന്‍ പി ജി. പുതുവത്സരത്തില്‍ ‘കള്ളന്മാരുടെ വീട് ‘ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

WEB DESK
Next Story
Share it