Begin typing your search...

കാത്ത് കാത്തൊരു കല്ല്യാണം പൂര്‍ത്തിയായി

കാത്ത് കാത്തൊരു കല്ല്യാണം പൂര്‍ത്തിയായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനായ പുതിയ ചിത്രം 'കാത്ത് കാത്തൊരു കല്ല്യാണം' പൂര്‍ത്തിയായി. ഏറെ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ വെള്ളരിക്കാപ്പട്ടണത്തിനു ശേഷം ടോണി നായകനാവുന്ന പുതിയ സിനിമയാണ് ജയിന്‍ ക്രിസ്റ്റഫര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കാത്ത് കാത്തൊരു കല്ല്യാണം.

ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്. ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി. നല്ല ചിത്രങ്ങളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങളാകുക, അതാണ് എന്റെ അഗ്രഹം. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ടോണി സിജിമോന്‍ പറയുന്നു. എന്‍ജിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്.

WEB DESK
Next Story
Share it