ക്യാമറമാൻ വേണുവിന് ജോജു ജോർജിന്റെ പണി? തുടക്കത്തിലേ പാളിയോ ജോജുവിന്റെ ആദ്യ സംവിധാന സംരംഭം ?
ജോജു ജോർജ് സംവിധാനം ചെയ്യുന്ന കന്നി ചിത്രത്തിൻ്റെ പേര് "പണി" എന്നാണ്.ഷൂട്ടിങ് പകുതിപോലും പൂർത്തിയാകും മുൻപേ പണി കിട്ടിയത് അതിന്റെ മാസ്റ്റർ ചായാഗ്രാഹകനായ വേണുവിനും.കാമറാമാനെ ങ്കിലും വേണു ഒരു മികച്ച സംവിധായകൻ കൂടിയാണ്. ജോജുവാകട്ടെ കന്നിക്കാരനും. താൻ പകർത്താൻ നിർദ്ദേശിക്കപ്പെടുന്ന ഓരോ ഷോട്ടിനെക്കുറിച്ചും വേണുവിന് അഭിപ്രായമുണ്ടാവുക സ്വാഭാവികം .അല്ലെങ്കിൽ അവർ തമ്മിൽ അങ്ങനെയൊരു രഹസ്യ ധാരണ ഉണ്ടായിരിക്കണം. അങ്ങനെ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ.
ജോജുവിന് തുടക്കം മുതൽ വേണുവിന്റെ അഭിപ്രായങ്ങളോട് പൊരുത്തപ്പെടാനാകില്ലായിരുന്നു. അത് പലപ്പോഴും അമർത്തിവച്ച അതൃപ്തിയായി സെറ്റിലാകെ കനം തൂങ്ങി നിന്നിരുന്നു. ഏതായാലും ഒരു ദിവസം അതൊരു പൊട്ടിത്തെറിയിലാണ് കലാശിച്ചത്.വേണുവിന് ചിത്രത്തിന്റെ പണിപ്പുരയിൽ നിന്ന് പിന്മാറേണ്ടതായും വന്നു. തുടർന്ന് ഷൂട്ടിംഗ് ലൊക്കേഷനായ തൃശൂരിൽ നിന്ന് മാറിപ്പോകണമെന്ന താക്കീതുമായി ഗുണ്ടകൾ തന്നെ ഭീക്ഷണിപ്പെടുത്തി എന്നാണ് വേണുവിന്റെ വെളിപ്പെടുത്തൽ. ഇതിനെതിരെ വേണു പോലീസിൽ പരാതിയും നല്കുകയുണ്ടായി. മാത്രമല്ല അപ്രതീക്ഷിതമായി, അകാരണമായി തന്നോട് ഇങ്ങനെ ഒരു നിലപാടു സ്വീകരിച്ച ജോജുവിനെതിരേ വേണു സിനിമാ സംഘടനകളിൽ പരാതിയും നൽകിക്കഴിഞ്ഞു.ജോജു മാത്രമല്ല ഇതിനുപിന്നിൽ ഗൂഢാലോചന നടത്തിയതെന്നും സിനിമയിലെ പരിചിതരായ ചിലരൊക്കെ ഇതിനു പിന്നിലുണ്ടെന്നുമാണ് വേണുവിന്റെ ശക്തമായ ആരോപണം. ഏതായാലും ജോജുവിന്റെ “പണി” തുടക്കത്തിലേ പാളിയതായി സിനിമാവൃത്തങ്ങൾ വിലയിരുത്തുന്നു.
തന്നെ "പണി"യിൽ നിന്ന് പുറത്താക്കിയതിനു പിന്നിൽ വലിയ ഗൂഡാലോചനയെന്നു കാമറാമാൻ വേണു അടുപ്പക്കാരോട് പറയുന്നുണ്ട്. വളരെ കുറച്ചു സമയം കൊണ്ട് മലയാള സിനിമയിൽ ആഴത്തിൽ വേരുകളുറപ്പിച്ച നടനാണ് ജോജു ജോർജ് . നടൻ, നിർമ്മാതാവ് ,ഇപ്പോൾ സ്വയം ഒരു സിനിമ സംവിധാനം ചെയ്തുകൊണ്ട് ആ രംഗത്തും തൻ്റെ തൻ്റെ പ്രതിഭ തെളിയിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കയാണ് ജോജു. എന്നാൽ സിനിമാ സംവിധാനത്തിന്റെ അടിസ്ഥാന പാഠങ്ങളിൽ ജോജുവിന് ഉള്ള പരിചയക്കുറവിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ ചിത്രത്തിൻറെ ഷൂട്ടിങ് ഇപ്പൾ തൃശൂരിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇതിന്റെ ഛായാഗ്രാഹകനായി ജോജു കണ്ടെത്തിയത് സിനിമയുടെ സമസ്ത മേഖലകളിലും തന്റെ പ്രതിഭ തെളിയിച്ച , പരിചയ സമ്പന്നനായ വേണുവിനെയാണ് .പൂനാ ഫിലിം
ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രൊഡക്ടായ വേണുവിന്റെ തുടക്കം ജോൺ അബ്രഹാമിന് വേണ്ടി കാമറ ചലിപ്പിച്ചു കൊണ്ടായിരുന്നു. എംടിയുടേതുൾപ്പെടെയുള്ളവരുടെ തിരക്കഥകളിൽ (ദയ) കുറെയധികം നല്ല ചിത്രങ്ങൾ സംവിധാനം ചെയ്തു വിജയിച്ച വ്യക്തി കൂടിയാണ് വേണു. കാരൂർ നീലകണ്ഠപ്പിള്ളയുടെ കൊച്ചു മകനായ വേണു മലയാളത്തിലെഴുതി പ്രസിദ്ധീകരിച്ച നഗ്നരും നരഭോജികളും എന്ന യാത്രാനുഭവത്തിന് അക്കാദമി അവാർഡും നേടിയിട്ടുണ്ട്