Begin typing your search...
നേരിന് ശേഷം പുതിയ ചിത്രം; ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ ജനുവരി 2ന് പുറത്തിറങ്ങും
"നേര് " എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ ജനുവരി 2ന് പുറത്തിറങ്ങും.
മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം ആയിരിക്കും ഇത്. ചിത്രത്തിന്റെ സംവിധായകൻ ജിത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യൻ കൂടിയായ
അർഫാസ് അയ്യൂബാണ്. താരനിരയിലും ടെക്നിക്കൽ ടീമിലും ഗംഭീരനിര തന്നെയുണ്ടെന്നാണ് അറിവ്. ദുൽഖറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ "സീതാരാമം" ത്തിന്റെ സംഗീതസംവിധായകയും കൂടിയായ വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.
Next Story