Begin typing your search...

ആ ഗോപാലകൃഷ്ണനാണ് നമ്മുടെ ദിലീപ്; ദിലീപുമായുള്ള സൗഹൃത്തിന്റെ തുടക്കം പറഞ്ഞ് ജയറാം

ആ ഗോപാലകൃഷ്ണനാണ് നമ്മുടെ ദിലീപ്; ദിലീപുമായുള്ള സൗഹൃത്തിന്റെ തുടക്കം പറഞ്ഞ് ജയറാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളത്തിന്റെ പ്രിയപ്പെട്ട കുടുംബനായകനാണ് ജയറാം. സന്ത്യന്‍ അന്തിക്കാട്, കമല്‍ ചിത്രങ്ങളിലൂടെയാണ് ജയറാം പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ചത്. ജയറാം മലയാളത്തിലെ ജനപ്രിയ നായകനായ ദിലീപിനെക്കുറിച്ചു പറഞ്ഞത് മിമിക്രിവേദികളിലേക്കും സിനിമയിലേക്കുമുള്ള ദിലീപിന്റെ ആദ്യകാലത്തെക്കുറിച്ചുള്ളതായി.

ലാലു അലക്‌സിന്റെ 'പെഴ്‌സണലായി പറഞ്ഞാല്‍...' എന്ന ഡയലോഗ് ആദ്യമായി ഞാനാണു പറഞ്ഞതെന്നാണ് എല്ലാവരുടെയും ധാരണയെന്ന് ജയറാം. എന്നാല്‍, അതല്ല സത്യം. കലാഭവനില്‍ വച്ച്, പ്രോഗ്രാം കഴിഞ്ഞു ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്കു കയറിപോവുകയാണ്. പെട്ടെന്ന് പിന്നില്‍ നിന്നൊരു വിളി.

'ചേട്ടാ എന്റെ പേര് ഗോപാലകൃഷ്ണന്‍. കലാഭവന്റെ പ്രോഗ്രാമൊക്കെ മുടങ്ങാതെ കാണാറുണ്ട്. ഞാന്‍ ഒരാളുടെ സൗണ്ട് ഒന്ന് അനുകരിച്ചോട്ടേ?'. പിന്നെയാവട്ടെ എന്നു പറഞ്ഞെങ്കിലും ആളു വിടുന്ന മട്ടില്ല. ആരുടെ ശബ്ദമാണ് അനുകരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ ലാലു അലക്‌സിന്റേതാണെന്ന് പറഞ്ഞു. ഇതുവരെ ആരും അനുകരിക്കാത്ത ശബ്ദമായതു കൊണ്ട് കേള്‍ക്കണമെന്നു തോന്നി.

വളരെ പെഴ്‌സണലായിട്ട് പറയുകയാണെന്നും പറഞ്ഞുള്ള ആളുടെ പെര്‍ഫോമന്‍സ് കണ്ടപ്പോഴെ എനിക്ക് ഇഷ്ടമായി. അങ്ങനെ അദ്ദേഹത്തേയും കൂടെ കൂട്ടി. ആ ഗോപാലകൃഷ്ണനാണ് നമ്മുടെ ദിലീപ്. ദിലീപുമായുള്ള സൗഹൃത്തിന്റെ തുടക്കമായിരുന്നു അത്- ജയറാം പറഞ്ഞു.

WEB DESK
Next Story
Share it