Begin typing your search...

ആഞ്ജലീന ജോളി ഡേറ്റിങ്ങിലോ? ബ്രിട്ടീഷ് റാപ്പറിനൊപ്പം ഹോട്ടലില്‍

ആഞ്ജലീന ജോളി ഡേറ്റിങ്ങിലോ? ബ്രിട്ടീഷ് റാപ്പറിനൊപ്പം ഹോട്ടലില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹോളിവുഡ് നടി ആഞ്ജലീന ജോളിയും ബ്രിട്ടീഷ് റാപ്പര്‍ അകാലയും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന് സൂചന. ലണ്ടനിലെ കൊറിന്ത്യ ഹോട്ടലില്‍ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ആഞ്ജലീന എത്തി രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അകാല എത്തിയിരുന്നത്. ഇരുവരും വ്യത്യസ്ത ഇടങ്ങളിലൂടെ ഹോട്ടലില്‍ പ്രവേശിച്ചതും അഭ്യൂഹങ്ങള്‍ ശക്തമാകാൻ കാരണമായി.

പുതിയ ചിത്രം 'മരിയ'യുമായി ബന്ധപ്പെട്ട പരിപാടിക്കാണ് ആഞ്ജലീന ലണ്ടനിലെത്തിയത്. വ്യാഴാഴ്ച രാത്രി ഏകദേശം എട്ടുമണിയോടെ ഹോട്ടലിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വഴിയിലൂടെയായിരുന്നു ആഞ്ജലീന അകത്ത് കയറിയത്. പത്ത് മണിയോടെ അകാലയും ഹോട്ടലിലെത്തി. വെള്ളിയാഴ്ച ആഞ്ജലീനയുടെ കാറിലാണ് അകാല പുറത്തേക്കുപോയത്. അതേസമയം വ്യത്യസ്ത കാറുകളിലായി വ്യത്യസ്ത വഴികളിലൂടെയാണ് ഇരുവരും ഹോട്ടലിലേക്ക് എത്തിയത്. ഓപ്പറ സിങ്ങര്‍ മരിയ കാലസിനെക്കുറിച്ചുള്ള മരിയ സിനിമയുടെ പ്രവ്യൂ ഷോയ്ക്ക് എത്തിയതായിരുന്നു ആഞ്ജലീന. അകാലയും പ്രിവ്യൂ ഷോയില്‍ പങ്കെടുത്തിരുന്നെങ്കിലും ഇരുവരും ഒരുമിച്ചല്ല എത്തിയത്. നാല്‍പ്പത്തൊന്‍പതുകാരിയായ ആഞ്ജലീന, അറുപതുകാരനായ നടന്‍ ബ്രാഡ് പിറ്റുമായി 2019-ല്‍ വേര്‍പ്പിരിഞ്ഞിരുന്നു.

WEB DESK
Next Story
Share it