അശ്ലീല കമന്റുകൾക്കു മറുപടി പറയാൻ പോയാൽ അതിനു മാത്രമേ സമയമുണ്ടാകു: ഹണിറോസ്
സംവിധായകൻ വിനയൻ കണ്ടെത്തിയ അതുല്യതാരമാണ് ഹണിറോസ്. അഭിനയത്തോടൊപ്പം തന്നെ പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. സമൂഹമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തുവരാറുണ്ട്. അതിനെല്ലാം മോശം പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്. ഹണിറോസ് അതൊന്നും വകവയ്ക്കാറില്ല. പക്ഷേ അടുത്തിടെ വ്യത്യസ്ത പുത്തൻ ലുക്കിലെത്തിയ ഹണിറോസിനെതിരേ വ്യാപക ട്രോളുകളാണ് പ്രചരിക്കുന്നത്. അതോടൊപ്പം ബോഡിഷെയിമിങ്ങും നടക്കുന്നുണ്ട്. അതിനെക്കുറിച്ചെല്ലാം താരം പറയുന്നത് ഇങ്ങനെയാണ്:
"ഒരു ജീവിതമല്ലേയുള്ളൂ, അതിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ പറ്റണം. രസകരമായ ട്രോളൊക്കെ ഒരു പരിധിവരെ ഞാന്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ ട്രോളുകള്‍ പരിധി കടക്കാറുമുണ്ട്. ബോഡിഷെയ്മിംഗെല്ലാം എനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതൊക്കെ എന്നെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യരുതെന്ന് നമ്മള് പറഞ്ഞതുകൊണ്ട് മാത്രം ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ചെയ്യുന്നവർ കൂടി അതേക്കുറിച്ച് ഓർക്കണം. ഒരു സമൂഹത്തില്‍ വളരുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന് പലരും ഓർക്കുന്നില്ല.
ബോഡിഷെയിമിംഗ് എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. എന്റെ ചിത്രങ്ങളോ വീഡിയോകളോ കാണുമ്പോൾ അതിൽ അശ്ലീല കമന്റ് ഇടുന്നവരുണ്ട്. അത്തരം കമന്റുകൾക്കു പ്രതികരിക്കണമെന്നു തോന്നിയിട്ടില്ല. അതൊക്കെ ഒഴിവാക്കി കളയാറാണ് പതിവ്. ഫേക്ക് ഐഡിയില്‍ നിന്നാണ് പലരും കമന്റ് ഇടുന്നത്. അവരുടെയൊക്കെ അശ്ലീല കമന്റുകൾക്കു മറുപടി പറയാൻ പോയാൽ അതിനു മാത്രമേ സമയമുണ്ടാകു...'