Begin typing your search...

വേണമെങ്കില്‍ 'കാന്‍ഡി ക്രഷ്' ധരിക്കാം; തരംഗമായി മാധ്യമപ്രവര്‍ത്തക

വേണമെങ്കില്‍ കാന്‍ഡി ക്രഷ് ധരിക്കാം; തരംഗമായി മാധ്യമപ്രവര്‍ത്തക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബസിലോ, ട്രയിനിലോ ഏതു വാഹനത്തിലുമാകട്ടെ, യാത്രയ്ക്കിടയില്‍ ജനപ്രിയ ഗെയിം 'കാന്‍ഡി ക്രഷ് ' കളിക്കുന്നവര്‍ ധരാളമാണ്. എന്നാല്‍, വര്‍ണാഭമായ ആ മിഠായികള്‍ ധരിക്കുന്ന ഒരാളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കഴിഞ്ഞദിവസം യുഎസില്‍ അങ്ങനെ സംഭവിച്ചു. ന്യൂയോര്‍ക്ക് സിറ്റി സബ് വേയില്‍ കാന്‍ഡി ക്രഷ് വസ്ത്രം ധരിച്ചെത്തിയ യുവതിയാണു യാത്രക്കാര്‍ക്കു കൗതുകമായത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടര്‍ ടെയ് ലര്‍ നൈറ്റ് ആണ് മനോഹരമായി അണിഞ്ഞൊരുങ്ങി എത്തിയ യുവതി.


ഡിസൈനര്‍ ക്രിസ്റ്റ്യന്‍ കോവന്‍ ആണ് അടുത്തിടെ 'കാന്‍ഡി ക്രഷ്' ബീന്‍ബാഗ് വസ്ത്രം പുറത്തിറക്കിയത്. സിറ്റി ട്രയിനില്‍ കയറിയ ടെയ്‌ലര്‍ സീറ്റില്‍ ഇരുന്നില്ല. ബീന്‍ ബാഗ് വസ്ത്രം ധരിച്ചിരുന്നതിനാല്‍ ട്രയിനിന്റെ തറയിലാണ് അവര്‍ ഇരുന്നത്. യുവതിയുടെ ഇരിപ്പും മനോഹരമായിരുന്നു. ആ വസ്ത്രത്തിന്റെ വിവിധ ഉപയോഗങ്ങള്‍ കണ്ട് ആളുകള്‍ക്കും ആശ്ചര്യമായി. സംഭവത്തിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്തു. ആദ്യമായല്ല ധരിക്കാവുന്ന ബീന്‍ബാഗുകള്‍ പൊതുജനങ്ങള്‍ക്കാ!യി അവതരിപ്പിക്കുന്നത്. നേരത്തെ, ജപ്പാനില്‍നിന്നുള്ള സമാനമായ ഫാഷന്‍ ട്രെന്‍ഡ് വൈറലായിരുന്നു. ജാപ്പനീസ് വസ്ത്രനിര്‍മാണ കമ്പനിയുടെ ഒരു പ്രൊമോഷണല്‍ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായിത്തീരുകയും ചെയ്തു.

WEB DESK
Next Story
Share it