Begin typing your search...

ആരേയും ഒന്നിനേയും പേടിയില്ല; ഹണി ബാഡ്ജറിന്റെ മുന്നിൽ സിംഹവും കടുവയുമൊക്കെ മാറി നിൽക്കും

ആരേയും ഒന്നിനേയും പേടിയില്ല; ഹണി ബാഡ്ജറിന്റെ മുന്നിൽ സിംഹവും കടുവയുമൊക്കെ മാറി നിൽക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാട്ടിൽ ആരെയും പേടിയില്ലാത്ത ജീവി ഏതാണെന്ന് അറിയാമോ? സിംഹവും കടുവയുമൊക്കെയാണ് ഭയം തൊട്ടു തീണ്ടാത്ത ജീവികളെന്നാണ് പൊതുവിലുള്ള ധാരണ. എന്നാൽ ഇവരെയെല്ലാം പിന്നിലാക്കി കാട്ടിലെ വീരശൂര പരാക്രമി എന്ന പേരുകേട്ടത് ഹണി ബാഡ്ജർ എന്ന ജീവിയാണ്. കാഴ്ചയിൽ കടുവയെയും സിംഹത്തെക്കാളുമൊക്കെ ചെറുതാണെങ്കിലും കക്ഷി പൊളിയാണ്. പക്ഷേ, ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഇവ. ഉത്തർപ്രദേശിലെ പിലിഭിത് കടുവാ സങ്കേതത്തിൽ ഇവ ധാരാളമുണ്ട്. അവശേഷിക്കുന്നവയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ.

പ്രതിരോധത്തിനും ആക്രമണത്തിനും അപാര കഴിവാണ് ഹണി ബാഡ്ജറിന്, ഒപ്പം ബുദ്ധിശാലിയുമാണ്. എനിക്ക് ഒറ്റൊരുത്തനേം പേടിയില്ലെന്ന ആറ്റിറ്റ്യൂഡ് ഇട്ട് തന്നെയാണ് പുള്ളിയുടെ നടപ്പ്. അത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും അം​ഗീകരിച്ചതാണ്. ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത മൃഗം എന്നാണ് ഗിന്നസ് ബുക്ക് ഹണി ബാഡ്ജറിനെ വിശേഷിപ്പിക്കുന്നത്. കൂർത്ത പല്ലുകളും മൂർച്ചയേറിയ നഖങ്ങളും ഇവയെ ശക്തരായ വേട്ടക്കാരാക്കുന്നു. അപ്പൊ വലിപ്പചെറുപ്പത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് മനസിലായില്ലെ? എല്ലാം കഴിവിലും ആറ്റിറ്റ്യൂഡിലുമാണ് ഇരിക്കുന്നത്.ആരേയും ഒന്നിനേയും പേടിയില്ല; ഹണി ബാഡ്ജറിന്റെ മുന്നിൽ സിംഹവും കടുവയുമൊക്കെ മാറി നിൽക്കും

WEB DESK
Next Story
Share it