Begin typing your search...

ഹാംസ്റ്റർ കോംബാറ്റ്; യുവാക്കളുടെയും കുട്ടികളുടെയും ഇഷ്ട ​ഗെയിം; എന്താണിത്?

ഹാംസ്റ്റർ കോംബാറ്റ്; യുവാക്കളുടെയും കുട്ടികളുടെയും ഇഷ്ട ​ഗെയിം; എന്താണിത്?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹാംസ്റ്റർ കോംബാറ്റ് ഗെയിം, യുവാക്കളും കുട്ടികളുമൊക്കെ ഈ ​ഗെയിമിന്റെ പിന്നാലെ പായുകയാണ്. അപ്പോൾ എന്താണ് ഹാംസ്റ്റർ കോംബാറ്റ്? ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുള്ള പ്ലേ റ്റു ഏൺ മെസേജിങ് ബോട്ടാണ് ഹാസ്റ്റർ കോംബാറ്റ്. ഒരു രൂപ പോലും മുതൽ മുടക്കില്ലാതെ പണക്കാരാകാമെന്നാണ് ​ഗെയിം തരുന്ന വാ​ഗ്ദാനം. ക്രിപ്‌റ്റോ മൈനിങ് ആണിവിടെ നടക്കുന്നത്. ടെലഗ്രാമിൽ ലഭിക്കുന്ന ലിങ്കുവഴി ഉപഭോക്താക്കൾക്ക് ഹാംസ്റ്റർ ബോട്ട് തുറക്കാം. ഇതിന് ശേഷം ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് തിരഞ്ഞെടുക്കാം. കോയിനുകൾ അഥവാ ഹാംസ്റ്റർ ടോക്കനുകൾ കൾക്റ്റു ചെയ്യുന്നതിനായി സ്‌ക്രീനിൽ കാണുന്ന ഹാംസ്റ്റർ എന്ന ജീവിയെ നിരന്തരം ടാപ്പ് ചെയ്യണം. ഗെയിമിന്റെ ലിങ്കുകൾ പങ്കുവെച്ചാലും ദിവസവുമുള്ള ടാസ്‌കുകൾ പൂർത്തിയാക്കിയാലും കോയിനുകൾ ലഭിക്കും.

നിലവിൽ ഹാംസ്റ്റർ എന്ന ക്രിപ്റ്റോകറൻസിക്ക് മൂല്യമൊന്നുമില്ല. എന്നാൽ, അടുത്തമാസം ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പറയ്യപ്പെടുന്നത്. ടോൺ ബ്ലോക്ക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ഹാംസ്റ്റർ കോയിനുകൾ ടോൺ വാലറ്റ് ആപ്പിലേക്ക് മാറ്റുകയും ലിസ്റ്റ് ചെയ്യുന്ന സമയത്ത് അത് വിറ്റ് പണമാക്കിമാറ്റുകയുമാണ് ചെയ്യുക. അജ്ഞാതരായ ഒരു സംഘമാണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിം വികസിപ്പിച്ചത്. 40 രാജ്യങ്ങളിലായി 15 കോടിയാളുകൾ ഈ ഗെയിം കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രിപ്‌റ്റോ ഇടപാടുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കുട്ടികൾ പോലും ഇത് കളിക്കുന്നുണ്ടെന്നാണ് വിവരം.

WEB DESK
Next Story
Share it