Begin typing your search...

അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഒ​തു​ങ്ങേ​ണ്ടിവരുമായിരുന്നു: സ്വാസിക

അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഒ​തു​ങ്ങേ​ണ്ടിവരുമായിരുന്നു: സ്വാസിക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചതുരം എന്ന സിനിമയിലൂടെ വൻ ശ്രദ്ധ നേടിക്കൊടുത്തത് യുവനായികയാണ് സ്വാസിക. ആ സമയത്തെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സ്വാസിക.

ച​തു​ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ റി​ലീ​സാ​യ​പ്പോ​ള്‍ എ​നി​ക്കെ​തി​രേ വലിയ ആക്രമണങ്ങൾ ഉണ്ടായി. സി​നി​മ ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് ഞാ​ന്‍ ഇ​ങ്ങ​നെ​യു​ള്ള രം​ഗ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും പ​ണ​ത്തി​ന് വേ​ണ്ടി എ​ന്തും ചെ​യ്യു​മെ​ന്ന ത​ര​ത്തി​ലൊ​ക്കെ​യു​ള്ള ക​മന്‍റു​ക​ള്‍. പ​ക്ഷേ സി​നി​മ റി​ലീ​സാ​യ​തോ​ടെ അ​ത്ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളും ആക്രമണങ്ങളും അ​വ​സാ​നി​ച്ചു.

ഞാ​ന്‍ ന​ന്നാ​യി ചെ​യ്തു​വെ​ന്ന് അ​വ​ര്‍ ത​ന്നെ പ​റ​ഞ്ഞു. ഇ​മേ​ജ് ബ്രേ​ക്ക് ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു ച​തു​രം ചെ​യ്യാ​നു​ള്ള കാ​ര​ണം. അ​തി​നു മു​മ്പ് വ​രെ ചേ​ച്ചി, അ​നി​യ​ത്തി, ടീ​ച്ച​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു വ​ന്നി​രു​ന്ന​ത്. പ​ക്ഷെ എ​നി​ക്ക് എ​ല്ലാം ചെ​യ്യാ​ന്‍ പ​റ്റു​മെ​ന്ന് തോ​ന്നി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. ഒ​പ്പം എ​ന്നെ​യും വി​ശ്വ​സി​പ്പി​ക്ക​ണം. ഇ​ല്ലെ​ങ്കി​ല്‍ നേ​ര​ത്തെ പ​റ​ഞ്ഞ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഒ​തു​ങ്ങേ​ണ്ടി വ​രു​മെ​ന്ന് തോ​ന്നി. ഈ ​സി​നി​മ​യോ​ടെ എ​ന്നെ​ക്കൊ​ണ്ട് സാ​ധി​ക്കു​മെ​ന്ന് ആ​ളു​ക​ള്‍​ക്ക് തോ​ന്നി- സ്വാസിക പറഞ്ഞു.

WEB DESK
Next Story
Share it