Begin typing your search...

ചന്ദ്രനിൽ വാസയോ​ഗ്യമായ ​ഗുഹ; ഭാവിയിൽ ​ഗവേഷണത്തിനുള്ള താവളം; 45 മീറ്റർ വീതി, 80 മീറ്റർ നീളം

ചന്ദ്രനിൽ വാസയോ​ഗ്യമായ ​ഗുഹ; ഭാവിയിൽ ​ഗവേഷണത്തിനുള്ള താവളം; 45 മീറ്റർ വീതി, 80 മീറ്റർ നീളം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചന്ദ്രനിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു ഗുഹ ശാസ്ത്രജ്ഞർ കണ്ടെത്തി. ഭാവിയിൽ മനുഷ്യർക്ക് ഈ ​ഗുഹയിൽ താമസിക്കാൻ കഴിയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.1969ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ സീ ഓഫ് ട്രാൻ​ഗ്യുലിറ്റി ഭാഗത്തുനിന്ന് 400 കിലോമീറ്റർ മാറിയാണിത്. നേച്ചർ അസ്ട്രോണമി ജേർണലിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചന്ദ്രന്‍റെ ഉപരിതലം പോലെ കഠിനമല്ല ഗുഹക്കകത്ത് എന്നാണ് കണ്ടെത്തൽ. നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓർബിറ്റർ ശേഖരിച്ച റെഡാർ ഡേറ്റ അനുസരിച്ച് ചന്ദ്രനിലെ ഏറ്റവും വലിയ കുഴിയായ മാറെ ട്രാൻക്വിലിറ്റാറ്റിസിൽ നിന്നാണ് ഈ ഗുഹയിലേക്ക് പ്രവേശിക്കാൻ കഴിയുക.

ലാവ ട്യൂബ് തകർന്ന് ഈ പ്രദേശത്തുണ്ടായ 200ലധികം കുഴികളിൽ ഒന്നാണിത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 150 മീറ്റർ താഴെ സ്ഥാതി ചെയ്യുന്ന ഈ ​ഗുഹയ്ക്ക് 45 മീറ്റർ വീതിയും 80 മീറ്റർ വരെ നീളവുമുണ്ട്. ഇറ്റലിയിലെ ട്രെന്‍റോ സർവകലാശാലയിലെ പ്രഫസർ ലോറെൻസോ ബ്രൂസോൺ പറയുന്നത് ഈ ഗുഹ ശൂന്യമായ ലാവ ട്യൂബ് ആണെന്നാണ്. ചന്ദ്രനിൽ സ്ഥിരമായ ബേസ് സ്ഥാപിക്കാൻ ലക്ഷ്യമിടുകയാണ് നാസ. ഇപ്പോൾ കണ്ടെത്തിയ ​ഗുഹകൾ ഭാവിയിൽ ബഹിരാകാശ യാത്രികരെ അപകടകരമായ കോസ്മിക് കിരണങ്ങൾ, സൗരവികിരണം, തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുന്ന ഒരു കേന്ദ്രം മാറ്റാൻ കഴിഞ്ഞേക്കും.

WEB DESK
Next Story
Share it