Begin typing your search...

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു: കാലിന് പരിക്കേറ്റ താരം ആശുപത്രിയിൽ

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു: കാലിന് പരിക്കേറ്റ താരം ആശുപത്രിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബോളിവുഡ് നടൻ ഗോവിന്ദയെ കാലിന് വെടിയേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് താരത്തിന്റെ ലൈസൻസുള്ള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റത്. ആരോഗ്യനില തൃപ്തികരമാണെന്ന് മുംബയ് പൊലീസ് അറിയിച്ചു. ശിവസേന നേതാവ് കൂടിയായ ഗോവിന്ദ കൊൽക്കത്തയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവമെന്ന് അദ്ദേഹത്തിന്റെ മാനേജർ ശശി സിൻഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഗോവിന്ദ തന്റെ ലൈസൻസുള്ള റിവോൾവർ കയ്യിലെടുത്തതിന് പിന്നാലെ അബദ്ധത്തിൽ ഉപയോഗിക്കുകയായിരുന്നു. വെടിയുണ്ട കാലിലേക്ക് തുളച്ചുകയറി. കാലിൽ കയറിയ വെടിയുണ്ട എടുത്തുമാറ്റിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇപ്പോൾ ആശുപത്രിയിൽ തന്നെ കഴിയുകയാണ് അദ്ദേഹം.

WEB DESK
Next Story
Share it