Begin typing your search...

700 കിലോമീറ്റർ താഴെയുള്ള മ​ഹാസമുദ്രം; ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളം ഭൂഗർഭ സമുദ്രത്തിലുണ്ടെന്ന് ​ഗവേഷകർ

700 കിലോമീറ്റർ താഴെയുള്ള മ​ഹാസമുദ്രം; ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളം ഭൂഗർഭ സമുദ്രത്തിലുണ്ടെന്ന് ​ഗവേഷകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭൂമിക്കടിയിൽ ഭീമാകാരമായ ഒരു സമുദ്രം മറഞ്ഞിരിക്കുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ ഒരു സമു​ദ്രം ഉണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്റർ താഴെയാണ് ജലസംഭരണിയിലെന്ന പോലെ വെള്ളമുള്ളത്. റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന പാറക്കെട്ടുകളിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. 2014 ൽ അമേരിക്കയിലെ ഇല്ലിനോയ്‌സിലെ ഇവാന്‍സ്റ്റണിലുള്ള നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ സമുദ്രം കണ്ടെത്തിയത്.

ഭൂമിയിൽ ജലത്തിന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള തെരച്ചിലിലായിരുന്നു ഇവർ. ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളം ഈ ഭൂഗർഭ സമുദ്രത്തിലുണ്ടെന്ന് ഇവർ പറയുന്നു. വെള്ളം സംഭരിച്ചിരിച്ചുവച്ചിരിക്കുന്ന റിങ്‌വുഡൈറ്റ് പാറക്കെട്ടുകൾ ഒരു സ്പോഞ്ച് പോലെയാണ്. ഹൈഡ്രജനെ ആകർഷിക്കാനും വെള്ളം തടഞ്ഞുനിർത്താനും കഴിയുന്ന ക്രിസ്റ്റൽ ഘടനയാണ് റിംഗ്‍വുഡൈറ്റിന്‍റേതെന്ന് ഗവേഷക സംഘത്തിലെ ജിയോഫിസിസ്റ്റായ സ്റ്റീവ് ജേക്കബ്സെൻ പറയ്യുന്നു. ഡീഹൈഡ്രേഷൻ മെൽറ്റിംഗ് അറ്റ് ദ ടോപ്പ് ഓഫ് ദി ലോവർ മാന്‍റിൽ' എന്ന പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്.

WEB DESK
Next Story
Share it