Begin typing your search...

മുതിർന്ന സംഗീതസംവിധായകനെതിരെ ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണം; ഷഹബാസ് അമൻ

മുതിർന്ന സംഗീതസംവിധായകനെതിരെ ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണം; ഷഹബാസ് അമൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുതിർന്ന സംഗീത സംവിധായകനെതിരെ ഗായിക ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണമെന്ന് ഷഹബാസ് അമൻ. സംഗീത സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അയാൾക്കൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ലെന്നും ഗായിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗായികയെ പിന്തുണച്ച് ഷഹബാസ് അമൻ രംഗത്തെത്തിയത്. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി അവതരിപ്പിച്ചതിന് വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അധിക്ഷേപ കമന്റുകളിന്മേൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷഹബാസ് അമന്റെ കുറിപ്പ്

"ഗായിക ഗൗരി ലക്ഷ്മി ഒരു മുതിർന്ന സംഗീതസംവിധായകനെതിരെ ഉന്നയിച്ച ആരോപണവും ഗൗരവത്തിലെടുക്കണം. ഗൗരി ഉദ്ദേശിക്കുന്നുവെങ്കിൽ പേര് പുറത്തുവരണം. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി പ്രസന്റ് ചെയ്തതിനു വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണം. അധിക്ഷേപ കമന്റുകളിന്മേൽ നടപടി വേണം. ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ടുപോക്കിന് യാതൊന്നും തടസ്സമാകരുത്. പ്രിയ ഗൗരീ, നീ അടിപൊളിയാണ്. ഗംഭീര ഗായികയാണ്. വ്യക്തമായി കാര്യങ്ങൾ പറയുന്നു. മ്യൂസിക്കിൽ നീ എന്ത് ചെയ്തെന്നതിന് ചരിത്രത്തിന്റെ കോടതിയിൽ കാലം സാക്ഷി പറഞ്ഞോളും. പോകൂ, പൊളിച്ചടുക്കി മുന്നോട്ട്!"

സംഗീതസംവിധായകനെതിരെയുള്ള ഗൗരി ലക്ഷ്മിയുടെ തുറന്നുപറച്ചിൽ ഏറെ ചർച്ചയായിരുന്നു. ‘കോംപ്രമൈസ്’ എന്ന വാക്ക് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലുമുണ്ടെന്നും അതിനു വഴങ്ങാത്തതിന്റെ പേരിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിൽ ദുഃഖമില്ലെന്നുമായിരുന്നു ഗൗരിയുടെ തുറന്നുപറച്ചിൽ. കിട്ടിയ പാട്ടുകളിൽ സംതൃപ്തയാണെന്നും ഗൗരി പ്രതികരിച്ചിരുന്നു. “ഒരു വ്യക്തി എന്നോട് വളരെ സ്‌നേഹത്തോടു കൂടി പെരുമാറാന്‍ തുടങ്ങി. ഞാന്‍ ഗോഡ്ഫാദറിനെ പോലെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. പിന്നെ പതുക്കെ സംസാരം സെക്ഷ്വല്‍ ഫേവറിലേക്ക് മാറി. എന്താണ് അതെന്ന് എനിക്കാദ്യം മനസിലായില്ല. പിന്നെ പതുക്കെ ഞാന്‍ ആ കണക്ഷന്‍ കുറച്ചു. ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ തന്നെ നമുക്ക് ആ പാഠം കിട്ടുന്നുണ്ട്. ഇതേ മ്യൂസിക് ഡയറക്ടര്‍ പിന്നീട് എന്നെ പാടാന്‍ വിളിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ പോയില്ല”, എന്നും ഗൗരി പറഞ്ഞു.സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഗൗരി ലക്ഷ്മി പുറത്തിറക്കിയ ‘മുറിവ്’ എന്ന പാട്ട് ഏറെ ചർച്ചയായിരുന്നു.

WEB DESK
Next Story
Share it