Begin typing your search...
312 കിലോമീറ്റർ വേഗതയിൽ ചിറിപാഞ്ഞ് ലംബോർഗിനി; താരമായി അഞ്ചു വയസുകാരൻ
ലംബോർഗിനി മണിക്കൂറിൽ 312 കിലോമീറ്റർ വേഗത്തിൽ പറ പറത്തി അഞ്ചു വയസുകാരൻ. കക്ഷി അങ്ങ് തുർക്കിയിലാണ്. എന്നാൽ ഇത് പുതിയ സംഭവമൊന്നുമല്ല. സൂപ്പർ കാറുകൾ ഓടിച്ച് പല തവണ സായൻ സൊഫോളു സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ടർക്കിഷ് മോട്ടോർസൈക്കിൾ റേസർ ആയ കെനൻ സൊഫോളുവിന്റെ മകനാണ് സായൻ.
ലംബോർഗിനിയിൽ കയറുന്നതിന് മുമ്പ് പല സുരക്ഷാമാർഗങ്ങളും സായൻ എടുക്കുന്നുണ്ട്. സായനായി പ്രത്യേകം കാർ സീറ്റാണ് ഒരുക്കിയിരിക്കുന്നത്. ലംബോർഗിനി മാത്രമല്ല സായന്റെ ഇൻസ്റ്റഗ്രാം പേജിൽ സായൻ മറ്റ് കാറുകളും ഗോ കാർട്ടുകളും മോട്ടോർസൈക്കിളുമൊക്കെ ഓടിക്കുന്നത് കാണാം. കാണുന്ന നമുക്കിതൊക്കെ അത്ഭുതമാണെങ്കിലും, സായനിതൊക്കെ നിസ്സാരം.
Next Story