Begin typing your search...

ഡെവിൾസ് കോമറ്റ് ഭൂമിയിയിൽ ദൃശ്യമാകും; വരവ് 71 വർഷങ്ങൾക്ക് ശേഷം

ഡെവിൾസ് കോമറ്റ് ഭൂമിയിയിൽ ദൃശ്യമാകും; വരവ് 71 വർഷങ്ങൾക്ക് ശേഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം ഭൂമിക്ക് സമീപത്തേക്കുവരുന്നു. സൂര്യനിൽ നിന്നുള്ള വികിരണം കടുക്കുമ്പോൾ, ചിലപ്പോൾ ഈ വാൽനക്ഷത്രത്തിന്റെ ഹിമം നിറഞ്ഞ പുറന്തോട് പൊട്ടുകയും ക്രയോമാഗ്മ എന്ന പദാർഥം വെളിയിലേക്കു തെറിക്കുകയും ചെയ്യും. ഈ തെറിക്കുന്ന പദാർഥ ഘടനയുടെ രൂപം കൊമ്പുകളെ അനുസ്മരിപ്പിക്കുന്നതിനാലാണ് ഇതിനു ഡെവിൾസ് കോമറ്റ് എന്നു പേര് ലഭിച്ചത്.

12 പി പോൺസ് ബ്രൂകസ് എന്നാണ് ഈ വാൽനക്ഷത്രത്തിന്റെ യഥാർഥ പേര്. 1812ൽ ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത് ഴീൻ ലൂയി പോൺസ് എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ്. ഇതിന്റെ വീതി ഏകദേശം 17 കിലോമീറ്ററാണ്. വരുന്ന ജൂണിന് ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോൾ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ഈ വാൽനക്ഷത്രത്തേ കാണാനാകും എന്നാണ് പറയ്യുന്നത്. പൊതുവെ ജീവിതത്തിൽ ഒരിക്കലുള്ള അവസരമാണിത്. കാരണം ഈ വാൽനക്ഷത്രം 71 വർഷത്തിലൊരിക്കലാണ് സൂര്യനുചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നത്. ഡെവിൾസ് കോമറ്റ് ഇനി ഭൂമിയിൽ ദൃശ്യമാകുന്നത് 71 വർഷങ്ങൾക്ക് ശേഷമായിരിക്കും.

WEB DESK
Next Story
Share it