Begin typing your search...

ആരാധകരെ ഡീൽ ചെയ്യുന്നത് അമ്മ': മഡോണ സെബാസ്റ്റ്യൻ

ആരാധകരെ ഡീൽ ചെയ്യുന്നത് അമ്മ: മഡോണ സെബാസ്റ്റ്യൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​ല​യാ​ള സി​നി​മ​യി​ല്‍ തുടക്കം കുറിച്ച മഡോണ സെബാസ്റ്റ്യൻ ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ താ​രമാണ്. സിനിമയിൽ സ​ജീ​വ​മാ​യി നി​ല്‍​ക്കു​മ്പോ​ഴും മ​റ്റു നാ​യി​ക​മാ​രെ പോ​ലെ വി​വാ​ദ​ങ്ങ​ളി​ലോ ഗോ​സി​പ്പു​ക​ളി​ലോ ചെന്നുചാടാത്ത നടി കൂ​ടി​യാ​ണ് മ​ഡോ​ണ.

ഇ​പ്പോ​ള്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ പേ​ര് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ വ​രാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് മ​ഡോ​ണ. ഗോ​സി​പ്പു​ക​ള്‍​ക്ക് ഉ​ള്ള വ​ക ഞാ​ന്‍ ഉ​ണ്ടാ​ക്കാ​റി​ല്ല. പോ​വു​ക പ​ണി​യെ​ടു​ക്കു​ക വീ​ട്ടി​ല്‍ പോ​വു​ക. ഇ​താ​ണ് ഞാ​ന്‍ ചെ​യ്യാ​റു​ള്ള​ത്. ജോ​ലി​ക്കു പോ​വു​ക, അ​തു ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു വ​രി​ക. അ​തി​നി​ടെ ക​റ​ങ്ങാ​നോ മ​റ്റോ പോ​ക​രു​തെ​ന്ന് ഞാ​ന്‍ നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള കാ​ര്യ​മാ​ണ്.

തു​ട​ക്കം മു​ത​ല്‍ ഇ​പ്പോ​ള്‍ വ​രെ അ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഒ​രു​പാ​ട് ആ​രാ​ധ​ക​ര്‍ ഉ​ണ്ടെ​ങ്കി​ലും വ​ലി​യ രീ​തി​യി​ല്‍ ശ​ല്യം ഉ​ണ്ടാ​യി​ട്ടി​ല്ല. ചി​ല​ര്‍ ഫോ​ൺ വി​ളി​ക്കും. അ​ല്ലാ​തെ വീ​ട്ടി​ലേ​ക്കു വ​രി​ക​യോ, വ​ലി​യ രീ​തി​യി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യോ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. കോ​ളു​ക​ള്‍ വ​രു​മ്പോ​ള്‍ അ​മ്മ​യാ​ണ് എ​ടു​ക്കാ​റു​ള്ള​ത്. ഞാ​ന്‍ സം​സാ​രി​ക്കാ​റി​ല്ല. അ​മ്മ ത​ന്നെ അ​ത് ഡീ​ല്‍ ചെ​യ്യും. എ​ന്താ മോ​നെ എ​ന്നൊ​ക്കെ ചോ​ദി​ച്ച് അ​മ്മ ത​ന്നെ അ​ത് സോ​ൾവ് ചെ​യ്‌​തോ​ളും - മ​ഡോ​ണ പറഞ്ഞു.

WEB DESK
Next Story
Share it