Begin typing your search...

ഒരൊറ്റ ദിവസം കൊണ്ട് 15 ലോക റെക്കോർഡുകൾ തകർത്തു; സീരിയൽ റെക്കോർഡ് ബ്രേക്കറായ ഡേവിഡ് റഷ്

ഒരൊറ്റ ദിവസം കൊണ്ട് 15 ലോക റെക്കോർഡുകൾ തകർത്തു; സീരിയൽ റെക്കോർഡ് ബ്രേക്കറായ ഡേവിഡ് റഷ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

250-ലധികം ​ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടാൻ കഴിയുമോ? തീർച്ചയായിട്ടും പറ്റും. യുഎസിലെ ഐഡഹോയിൽ നിന്നുള്ള സീരിയൽ റെക്കോർഡ് ബ്രേക്കറായ ഡേവിഡ് റഷ് ഇത്രയധികം റെക്കോർടുകൾ നേടിയത്. എന്നാൽ അതുകൊണ്ടൊന്നും തീർന്നില്ല. ഇപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് 15 ലോക റെക്കോർഡുകൾ തകർത്ത നേട്ടമാണ് ഡേവിഡ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി എന്തൊക്കെയാണ് ഡേവിഡ് റഷ് തകർത്ത ​ഗിന്നസ് റെക്കോർഡുകൾ എന്നല്ലേ? അതിലൊന്നാണ് മൂന്ന് ആപ്പിൾ വച്ച് അമ്മാനമാടുന്ന സമയത്ത് അതിൽ നിന്നും ഏറ്റവും കൂടുതൽ ആപ്പിൾ കടിക്കുക എന്നത്.

മറ്റൊന്ന് ഒരു സ്ട്രോ വഴി ഒരു ലിറ്റർ നാരങ്ങാനീര് ഏറ്റവും വേ​ഗത്തിൽ കുടിക്കുക എന്നതായിരുന്നു. 13.99 സെക്കൻഡാണ് ഇതിന് വേണ്ടി എടുത്തത്. ഏറ്റവുമധികം ചോപ്സ്റ്റിക്കുകൾ ഏറ്റവും വേ​ഗത്തിൽ ഒരു ലക്ഷ്യത്തിലേക്ക് എറിയുക എന്നതായിരുന്നു വേറൊന്ന്. ഒരു മിനിറ്റിൽ 39 എണ്ണമാണ് ഇങ്ങനെ എറിഞ്ഞത്. കേൾക്കുമ്പോൾ എല്ലാം ചെറിയ ടാസ്കുകളാണ്, എന്തായലും ഗിന്നസ് വേൾഡ് റെക്കോർഡ് ഗിന്നസ് വേൾഡ് റെക്കോർഡ് തന്നെയാണ്.​

WEB DESK
Next Story
Share it