Begin typing your search...

യൂട്യൂബിൽ കസറി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒരു മണിക്കൂർകൊണ്ട് ഗോൾഡൻ പ്ലേ ബട്ടനും, പത്തു മണിക്കൂർകൊണ്ട് ഡയമണ്ട് പ്ലേ ബട്ടണും

യൂട്യൂബിൽ കസറി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒരു മണിക്കൂർകൊണ്ട് ഗോൾഡൻ പ്ലേ ബട്ടനും, പത്തു മണിക്കൂർകൊണ്ട് ഡയമണ്ട് പ്ലേ ബട്ടണും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യൂട്യൂബിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിടിലൻ ഫിനിഷ്. ഒരൊറ്റൊരാൾ യൂട്യൂബിൽ ചുവടു വച്ചതോടെ സംഭവ ബഹുലമായ മണിക്കൂറുകളിലൂടെയാണ് യൂട്യൂബ് കടന്നുപോയത്. ഇന്നലെ വൈകിട്ട് ചാനൽ തുടങ്ങുന്നുവെന്ന് റൊണാൾഡോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെ കോടാനകോടി മനുഷ്യരാണ് യൂട്യൂബിലേക്ക് ഇരച്ചെത്തിയത്. യൂട്യൂബിലെ ഇന്നോളമുള്ള സകല റെക്കോഡുകളും തകർത്തുകൊണ്ടായിരുന്നു റൊണാൾഡോയുടെ രം​ഗപ്രവേശനം. ചാനൽ തുടങ്ങി ഒന്നര മണിക്കൂർ കൊണ്ട് 10 ലക്ഷം സബ്സ്ക്രേബേഴ്സിലെത്തിയ താരം ഒരുകോടിയിലെത്തിയത് 10 മണിക്കൂറുകൾ കൊണ്ടാണ്.

യൂട്യൂബിൽ 132 ദിവസം കൊണ്ട് 10 മില്യൺ പിന്നിട്ട മിസ്റ്റർ ബീസ്റ്റിന്റെ റെക്കോഡാണ് ഇതിലൂടെ ക്രിസ്റ്റ്യോനോ തകർത്തത്. ‌ഒന്നര മണിക്കൂറ് കൊണ്ട് ഒരു മില്യൺ സബ്സ്ക്രേബേഴ്സായതോടെ താരത്തിന് യൂട്യൂബിന്റെ ​ഗോൾഡൻ പ്ലേ ബട്ടനും സ്വന്തം. എന്നാൽ മണിക്കൂറുകൾക്കകം 10 മില്യൺ കടന്നതോടെ ഡയമണ്ട് പ്ലേ ബട്ടണിനും അർഹനായി. ഇനി താരത്തെ കാത്തിരിക്കുന്നത് 50 മില്യണിലെത്തിയാൽ കസ്റ്റം ക്രിയേറ്റർ അവാർഡും 100 മില്യണിലെത്തിയാൽ റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡുമാണ്. ആധുനിക ഫുട്ബാളിലെ ഇതിഹാസ താരങ്ങളിലൊരാളായ സി.ആർ-7 എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ക്രിസ്റ്റ്യോനോയ്ക്ക് വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്സുണ്ട്.

WEB DESK
Next Story
Share it